Connect with us

Football

ലിയോണിന് മുന്നില്‍ തകര്‍ന്ന് സിറ്റി

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ലിയോണിന്റെ വിജയം. ഇതോടെ സെമിയില്‍ ആരാധകരെ കാത്തിരിക്കുന്നത് ജര്‍മന്‍ഫ്രഞ്ച് ടീമുകളുടെ സെമി ഫൈനലാണ്. ലിയോണ്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണികിനെ നേരിടുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ എതിരാളി ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പിസിഗാണ്.

തീര്‍ത്തും പ്രതിരോധത്തിലൂന്ന് ആദ്യ ഇലവനെ ഇറക്കിയ സിറ്റിയുടെ പരിശീലകന്‍ ഗാര്‍ഡിയോളക്ക് പിഴക്കുകകയായിരുന്നു. 24ാം മിനിറ്റില്‍ മാക്‌സ്വെല്‍ കോര്‍ണെറ്റിലൂടെ ലിയോണ്‍ മുന്നിലെത്തി. 55ാം മിനിറ്റില്‍ മെഹ്‌റസിനെ ഇറക്കിയതോടെ സിറ്റിക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. ഇതിന്റെ ഫലമായി 69ാം കെവിന്‍ ഡി ബ്രുയ്‌നിലൂടെ സിറ്റി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് മൂസ ഡെംബലെയുടെ മിന്നുന്ന പ്രകടനമാണ് കണ്ടത്.

79ാം മിനിറ്റില്‍ ഡെംബലയിലൂടെ ലിയോണ്‍ വീണ്ടും ലീഡെടുത്തു. എട്ടു മിനിറ്റിന് ശേഷം ഡെംബലെയിലൂടെ ലിയോണ്‍ വീണ്ടും ഗോള്‍ കണ്ടെത്തി. പിന്നീട് സിറ്റിക്ക് തിരിച്ചുവരാനായില്ല. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 18ന് രാത്രി 12.30ന് പി.എസ്ജി-ലെപ്‌സിഗ് പോരാട്ടവും ഓഗസ്റ്റ് 19 രാത്രി 12.30ന് ബയേണ്‍-ലിയോണ്‍ പോരാട്ടവും നടക്കും.

Football

സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്‌

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്.

Published

on

മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അൽഹിലാൽ എഫ്.എസ്.സി ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയം നേടിയെങ്കിലും സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. ഇറാനിയൻ ക്ലബായ എസ്റ്റെഗൽ എഫ്.സിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് വീണ്ടും പരിക്കേറ്റത്. മത്സരത്തിൽ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയതെങ്കിലും കളിതീരും മുൻപ് കളംവിടേണ്ടി വന്നു.

മത്സരത്തില 58ാം മിനിറ്റിൽ കളത്തിലെത്തിയ നെയ്മർ 87ാം മിനിറ്റിൽ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിന് ശേഷം അൽഹിലാലിൽ തിരിച്ചെത്തിയുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മർ പരിക്കുമായി മടങ്ങുന്നത്.

അതേസമയം, മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗൽ എഫ്.സിയെ അൽ ഹിലാൽ തോൽപ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടർ മിത്രോവിച്ച് ഗോൾ കണ്ടെത്തിയത്. ജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Continue Reading

Football

ഫുട്ബാൾ മത്സരത്തിനിടെ മിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം

പൊള്ളലേറ്റ് മറ്റു താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

പെറുവിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഒരു കളിക്കാരന് ദാരാണാന്ത്യം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പെറുവിലെ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.

മഴ പെയ്തതിനെത്തുടര്‍ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് ഇറങ്ങാന്‍ റഫറി നിര്‍ദേശിച്ചു. കളിക്കാര്‍ മൈതാനത്തിന് പുറത്തേക്ക് പോകുന്നതിനിടെയുണ്ടായ ശക്തമായ മിന്നലേറ്റാണ് 39കാരനായ കളിക്കാരന്‍ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പൊള്ളലേറ്റ് മറ്റു താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയതോതില്‍ പൊള്ളലേറ്റ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.

എറിക്ക് എസ്റ്റിവന്‍ സെന്റെ കുയിലര്‍, ജോഷെപ് ഗുസ്താവോ പരിയോണ ചോക്ക, ക്രിസ്റ്റ്യന്‍ സീസര്‍ പിറ്റിയൂ കഹുവാന എന്നിവരാണ് ചികിത്സയിലുള്ളത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

Continue Reading

Football

ഐ.എസ്.എല്‍: മുംബൈ സിറ്റിയോടും തകര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്‌

നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

Published

on

എവെ ഗ്രൗണ്ടിൽ മുംബൈ സിറ്റിക്കെതിരെ പൊരുതിവീണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നികോസ് കരേലിസ് (9, 55 ), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.

ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമെനെയും (57 പെനാല്‍റ്റി), ക്വാമി പെപ്രയും (71) ലക്ഷ്യം കണ്ടു. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായി. എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം വിജയം നേടിയ മുംബൈ ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് മുംബൈ ഗോൾ കണ്ടെത്തിയത്. നികോസ് കരേലിസിന്റെ ഒൻപതാം മിനിറ്റിലെ ഗോളിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുഴുവൻ പൊരുതിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈക്ക്‌ അനുകൂലമായി പെനാൽറ്റി വിധിച്ചത്. കോർണര്‍ തടയാനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് മുംബൈ താരത്തിന്റെ ഷോട്ട് ക്വാമി പെപ്രയുടെ കയ്യിൽ തട്ടിയതിനായിരുന്നു നടപടി.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂട്ടായി വാദിച്ചുനോക്കിയെങ്കിലും റഫറി പെനാൽറ്റിയെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. കരേലിസ് പിഴവുകളില്ലാതെ ഷോട്ട് വലയിലെത്തിച്ചതോടെ സ്കോർ 2–0. എന്നാൽ തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഇതേ രീതിയിൽ മറുപടി നൽകി.
മുംബൈ ബോക്സിലേക്ക് പന്തുമായി കുതിച്ച ക്വാമി പെപ്രയെ മുംബൈ പ്രതിരോധ താരം ഫൗൾ ചെയ്തുവീഴ്ത്തി. തൊട്ടുപിന്നാലെ റഫറി പെനാൽറ്റി വിസിലൂതി. 57–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ മുംബൈ ഗോളി ഫുര്‍ബ ലചെൻപയ്ക്ക് സാധ്യതകൾ നൽകാതെ ഷോട്ട് വലയിലെത്തിച്ചു.

Continue Reading

Trending