Connect with us

More

ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല; തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ല

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി, പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സതാംപ്ടണോട് സമനില വഴങ്ങി. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ 1-1 നാണ് സതാംപ്ടണ്‍ ആതിഥേയരെ തളച്ചത്.

ജയിച്ചാല്‍ പ്രീമിയര്‍ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കായിരുന്ന സിറ്റി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും 27-ാം മിനുട്ടില്‍ നതാന്‍ റെഡ്മണ്ടിന്റെ ഗോളില്‍ പിന്നിലാവുകയായിരുന്നു.

55-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് കെലിച്ചി ഇഹ്യാനാച്ചോ സമനില ഗോള്‍ നേടിയെങ്കിലും വിജയം പിടിച്ചെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായില്ല.

സെല്‍റ്റിക്കില്‍ തുടങ്ങിയ ശനിദശ

പെപ് ഗ്വാര്‍ഡിയോള പരിശീലകനായി എത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവാരം മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളേക്കാള്‍ ഉയര്‍ന്നുവെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. അത് ശരിവെക്കുംവിധം പ്രീമിയര്‍ ലീഗില്‍ ആദ്യം കളിച്ച ആറ് മത്സരങ്ങളും സിറ്റി ആധികാരികമായി ജയിച്ചു.

കഷ്ടകാലം തുടങ്ങിയത് ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെ നേരിട്ടപ്പോഴാണ്. സ്വന്തം തട്ടകത്തില്‍ സെല്‍റ്റിക് ഇംഗ്ലീഷ് ടീമിനെ 3-3 ന് സമനിലയില്‍ പൂട്ടി. പിന്നാലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനോട് അവരുടെ ഗ്രൗണ്ടില്‍ രണ്ടു ഗോളിന്റെ തോല്‍വി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനോട് സ്വന്തം ഗ്രൗണ്ടില്‍ വഴങ്ങിയ 1-1 സമനിലയായിരുന്നു അടുത്തത്. താന്‍ മുമ്പ് പരിശീലിപ്പിച്ച ബാര്‍സലോണയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ടീമുമായി ചാമ്പ്യന്‍സ് ലീഗിന് വിമാനം കയറിയ ഗ്വാര്‍ഡിയോള എതിരില്ലാത്ത നാലു ഗോളിന്റെ തോല്‍വിയോടെയാണ് മടങ്ങിവന്നത്. ഒടുവിലിപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ ദുര്‍ബലരായ സതാംപ്ടണിനെതിരെ സമനിലയും.

ഹാര്‍ട്ടിന്റെയും ടൂറെയുടെയും ശാപം?

ഗ്വാര്‍ഡിയോള സിറ്റിയിലെത്തുംവരെ ടീമിലെ പ്രധാന താരങ്ങളായിരുന്നു മിഡ്ഫീല്‍ഡര്‍ യായ ടൂറെയും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും. എന്നാല്‍, പുതിയ കോച്ചിന് ഇരുതാരങ്ങളെയും കണ്ണില്‍പിടിക്കാതെയായി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ ജോ ഹാര്‍ട്ടിനോട് ഗ്വാര്‍ഡിയോള ടീം വിടാനാവശ്യപ്പെട്ടു. മുമ്പ് ബാര്‍സലോണയില്‍ താനുമായി ഉടക്കി ക്ലബ്ബ് വിട്ട ടൂറെയെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുകയും ചെയ്തു. ടൂറെയുടെ ഏജന്റ് ഇതേപ്പറ്റി പ്രതികരിച്ചപ്പോള്‍ ഗ്വാര്‍ഡിയോള അത് വിഷയമാക്കി. മാപ്പു പറയാതെ ടൂറെയെ കളിപ്പിക്കില്ലെന്നായി.

ജോ ഹാര്‍ട്ട്, യായ ടൂറെ

ജോ ഹാര്‍ട്ട്, യായ ടൂറെ

ഏതായാലും, യുവതാരങ്ങളുമായി കളിക്കിറങ്ങിയ ഗ്വാര്‍ഡിയോളക്ക് തുടരെ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടത്. അറബ് ഉടമസ്ഥതയിലുള്ള ടീം ഉടന്‍ ഫോമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം: മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചു. ‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

ഷാഹി ജുമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published

on

ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമീഷന്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം.

സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Cricket

അയ്യറിന്റെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ തകർത്ത് ഋഷഭ് പന്ത്; 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി

Published

on

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം മിനിറ്റുകള്‍ക്കുള്ളില്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായി. ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട ഋഷഭ് പന്താണ് പുതിയ റെക്കോര്‍ഡിട്ടത്. താരത്തെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു.

ലേലത്തിനു മുന്‍പ് തന്നെ പന്ത് ഹോട്ട് ടോപ്പിക്കായിരുന്നു. താരത്തിനായി എല്ലാ ടീമുകളും ശക്തമായി ലേലം വിളിച്ചു. ഒടുവില്‍ സര്‍വകാല റെക്കോര്‍ഡുമായാണ് പന്തിന്റെ ലഖ്‌നൗവിലേക്കുള്ള വരവ്.

അയ്യര്‍ക്ക് 26.75 കോടി

മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പഞ്ചാബ് കിങ്‌സാണ് റെക്കോര്‍ഡ് തുകയ്ക്ക് വിളിച്ചെടുത്തത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സും അവസാന ഘട്ടം വരെ ശ്രേയസിനായി ശ്രമം നടത്തിയിരുന്നു. 26.50 കോടി വരെ ഡല്‍ഹി വിളിച്ചെങ്കിലും അതിനും മുകളിലേക്ക് പഞ്ചാബ് വിളിച്ചതോടെ ഡല്‍ഹി പിന്‍മാറി.

അര്‍ഷ്ദീപ് സിങ്

ലേലത്തില്‍ ആദ്യമെത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. താരത്തെ പഞ്ചാബ് കിങ്‌സ് തന്നെ വിളിച്ചെടുത്തു. 18 കോടി രൂപയ്ക്കാണ് അവര്‍ ലേലത്തില്‍ താരത്തെ വീണ്ടും സ്വന്തമാക്കിയത്.

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. താരത്തെ 15.75 കോടിയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

മിച്ചല്‍ സ്റ്റാര്‍ക്ക്

കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 11.75 കോടിയ്ക്കാണ് ഓസീസ് പേസറെ ഡല്‍ഹി സ്വന്തമാക്കിയത്.

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ഗുജറാത്ത് വിളിച്ചെടുത്തത്.

Continue Reading

Trending