Connect with us

india

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനെതിരെ ഡിസ്‌ലൈക്കുകളുടെ മേളം; കിട്ടിയത് ലൈക്കിനേക്കാള്‍ പത്തിരട്ടി ഡിസ്‌ലൈക്കുകള്‍

കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് ഡിസ്‌ലൈക്കുകൊണ്ട് നിറഞ്ഞത്.

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോക്ക് ഡിസ്‌ലൈക്കുകളുടെ മേളം. കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് ഡിസ്‌ലൈക്കുകൊണ്ട് നിറഞ്ഞത്.

വീഡിയോക്ക് കിട്ടിയ ലൈക്കുകളുടെ പത്തിരട്ടിയിലധികമാണ് ഡിസ്‌ലൈക്കുകളുടെ എണ്ണം. ഇതുവരെ ഡിസ്‌ലൈക്കുകള്‍ രണ്ടുലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥികളുടെ കമന്റുകളാണ്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് മാതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

പുലര്‍ച്ചെ തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Published

on

മംഗളൂരു തുമകുരു താലൂക്കിലെ ഒബലാപുര ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് മാതാവിനും രണ്ട് ആണ്‍മക്കള്‍ക്കും ദാരുണാന്ത്യം. ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവര്‍ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിര്‍ ഹുസൈന്‍ (22) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംബവത്തില്‍ കോറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി ചന്ദ്രശേഖര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

india

പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍

എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്

Published

on

മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്. താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവര്‍ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു കുടുംബം ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പ്രതി അവരുടെ കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെയും സര്‍ക്കാര്‍വാഡ പൊലീസിനെയും വിവരം അറിയിച്ചു. കൈക്കുഞ്ഞുമായി സപ്ന മറാത്തെ ആശുപത്രി വിടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു.

തുടര്‍ന്ന് പഞ്ചവടി ക്രൈംബ്രാഞ്ച് യൂണിറ്റിന് യുവതിയെകുറിച്ച് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ (ക്രൈം) പ്രശാന്ത് ബച്ചാവ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന് പദ്ധതികളെ കുറിച്ച് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സപ്ന മറാത്തേ, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Continue Reading

india

ടിബറ്റിലും നേപ്പാളിലും ഭൂചലനം; മരണം 50 കടന്നു

53 പേര്‍ മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനീസ് വാര്‍ത്ത ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു

Published

on

ന്യൂഡല്‍ഹി: ടിബറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 53 പേര്‍ മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനീസ് വാര്‍ത്ത ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം നേപ്പാളിലും ബിഹാറിലും അസമിലും ബംഗാളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ പലയിടത്തും കെട്ടിടങ്ങള്‍ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹിമാലയന്‍ ബെല്‍റ്റില്‍ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

രാവിലെ 6.30ഓടെയാണ് ആദ്യ പ്രകമ്പനവും പിന്നീട് ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭുചലനവുമായി ബന്ധപ്പെട്ട് നേപ്പാളിലെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 2015ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളില്‍ 9000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

Continue Reading

Trending