Connect with us

kerala

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം

കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ 14 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ്. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലയളവില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു.

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് ഈ കുട്ടിയെ 19 പേര്‍ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പിതാവ് വിചാരണയ്ക്കിടെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. ബീന കാളിയത്താണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.

 

kerala

‘വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ല’; നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ

Published

on

കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

മാർച്ച് ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രം ഹൈക്കോതിയിൽ വ്യക്തമാക്കിയിരുന്നു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നുമാണു കോടതി പറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനം സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചിരുന്നു. അതിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ദുരന്തബാധിതരുടെ വായ്പകള്‍ സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച നടപടികള്‍ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഈശ്വരന്‍ എസ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖല ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. ദുരന്തത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 200 ലധികം പേര്‍ മരിക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു.

 

Continue Reading

kerala

കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം

Published

on

തിരുവനന്തപുരം: പൊലീസ് സേനയില്‍ പ്രത്യേക പോക്‌സോ വിങ് ഉള്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയില്‍ എസ്‌ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു.

പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്‌സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവിയോടടക്കം ഇക്കാര്യത്തിൽ ഒരു പ്രൊപോസൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനിച്ചത്.

നാല് ഡിവൈഎസ്പി, 40എസ്‌ഐ പോസ്റ്റുകള്‍ ഉള്‍പ്പടെ 304 പേര്‍ക്കായിരിക്കും നിയമനം. പൊലീസ് നിയമനങ്ങളില്‍ മെല്ലപ്പോക്ക് ആരോപിച്ച് സമരം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending