Culture
എ.ടി.എമ്മുകളില്‍ കള്ളനോട്ട് വ്യാപകം; ചില്‍ഡ്രന്‍ ബാങ്കിന്റെ അഞ്ഞൂറ് രൂപാ നോട്ടും

ന്യൂഡല്‍ഹി: നോട്ടുക്ഷാമം രൂക്ഷമാകുന്നതിനിടെ എ.ടി.എമ്മുകളില്‍ കള്ളനോട്ടും വ്യാപകമാകുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ബറേലി സ്വദേശിക്കു ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ഞൂറ് രൂപാ നോട്ട്.
അശോക് പഠക് എന്നയാള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ക്ക് പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ ലഭിച്ചത്. സുഭാഷ് നഗറിലെ യുണൈറ്റഡ് ബാങ്ക് ഇന്ത്യയുടെ എ.ടി.എമ്മില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചപ്പോഴാണ് ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടുകള്‍ ലഭിച്ചത്.
കാഴ്ചയില്‍ ശരിക്കും യഥാര്‍ത്ഥ അഞ്ഞൂറിന്റെ നോട്ടിനോട് സാമ്യമുള്ളതാണ് ചില്‍ഡ്രന്‍ ബാങ്ക് നോട്ട്. യഥാര്‍ത്ഥ അഞ്ഞൂറ് രൂപാ നോട്ടിന്റെ വലതുവശത്ത് മുകളിലായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ അശോകിന് ലഭിച്ച നോട്ടിന്റെ ഈ സ്ഥാനത്ത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിരുന്നത്.
തനിക്കു മാത്രമല്ല ചില്‍ഡ്രന്‍ ബാങ്ക് നോട്ട് ലഭിച്ചതെന്ന് അശോക് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു. രണ്ടായിരം രൂപ പിന്‍വലിച്ച പ്രദീപ് ഉത്തം എന്നയാള്‍ക്കു ലഭിച്ച അഞ്ഞൂറ് രൂപാ നോട്ടുകളില്‍ രണ്ടെണ്ണം ഇത്തരത്തില്‍ ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടുകള്‍ ലഭിച്ചതായാണ് വിവരം.
പിന്നീട് പണം പിന്‍വലിച്ച ഇന്ദ്ര കുമാര്‍ ശുക്ലക്കും വ്യാജ 500 രൂപാ നോട്ടുകള്‍ ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരും ബാങ്ക് അധികൃതര്‍ പരാതി നല്കി. എന്നാല്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നത് ബാങ്കല്ലെന്നും പുറത്തു നിന്നുള്ള ഏജന്‍സികളാണെന്നും ബാങ്ക് മാനേജര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Bareilly: A United Bank of India ATM in Subhash Nagar had dispensed fake notes. I had withdrawn money from their. One of the 500 rupees note turned out to be fake: Ashok Pathak, complainant pic.twitter.com/7A74EtnILl
— ANI UP (@ANINewsUP) April 23, 2018
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്