Connect with us

crime

കാറിന്റെ ഗ്ലാസ് തകര്‍ത്ത് ലാപ്‌ടോപ്പ് കവര്‍ന്നയാളെ പിടികൂടി

Published

on

നേമം: കാറിന്റെ പിന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് ലാപ്‌ടോപ്പ് കവര്‍ന്നയാളെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി മുനിച്ചാമിയെയാണ് പ്രത്യക അന്വേഷണസംഘം പിടികൂടിയത്.

വെങ്ങാനൂര്‍ അഴകുളം സ്വദേശി ജോസ് പ്രകാശിന്റെ ഉടമസ്ഥയിലുള്ള കാറിനുള്ളില്‍ സൂക്ഷിച്ച ലാപ്‌ടോപ്പാണ് മോഷണം പോയത്. മെയ് രണ്ടിന് രാവിലെ 10:30 നായിരുന്നു സംഭവം.

കിള്ളിപ്പാലത്തെ ബാങ്കിന് സമീപമാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. സമാനമായ മോഷണം തമ്പാനൂര്‍ ഭാഗത്തും ഇയാല്‍ നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. തിരുവനന്തപുരം നഗരത്തിലെ മറ്റു സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായാണ് സൂചന.

crime

ഏഷ്യന്‍ വംശജരുടെ പക്കലില്‍ നിന്ന്‌ അബുദാബി പൊലീസ് 184 കിലോ മയക്കുമരുന്ന് പിടികൂടി

ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.

Published

on

അബുദാബി: അബുദാബി പൊലീസ് വന്‍മയക്കുമരുന്ന് സംഘത്തെ പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് ഏഷ്യന്‍ വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി പോലീസ് ‘സീക്രട്ട് ഹൈഡൗട്ട്‌സ്’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്‍ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള സംഘം മയക്കുമരുന്ന്  വില്‍ ക്കുന്നതിനായി അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബുദാ ബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡി യര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വിശദീകരിച്ചു. മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ചാണ് ഇവ വില്‍പ്പനക്ക് എത്തിക്കാന്‍ തയാറാക്കിയിരുന്നത്.
വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങ ള്‍ നടത്തിയിരുന്നുവെങ്കിലും അബുദാബി പൊലീസിന്റെ ജാഗ്രതയും പരിശോധനയുടെയും അന്വേഷണ ത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി.
പ്രധാന മയക്കുമരുന്ന് വ്യാപാരികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ഏകോ പിപ്പിച്ച് പ്രാദേശികമായും അന്തര്‍ദേശീയമായും ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ പിന്തുടരുന്നതിന് ആ ന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റും രാജ്യത്തെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഏജന്‍സികളും തമ്മില്‍ ഏകോപന മുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ 800 2626 എന്ന നമ്പറില്‍ അമാനുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

crime

കൊച്ചിയില്‍ എംഡിഎംഎ വില്പനയ്ക്കിടെ 17 കാരന്‍ പിടിയില്‍

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്.

Published

on

പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാക്കത്ത 17 കാരൻ എന്നിവരെയാണ് പിടികൂടിയത്.

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

Continue Reading

crime

തുറിച്ച് നോക്കിയതിന് ബിബിഎ വിദ്യാര്‍ഥിയെ മര്‍ദിച്ചു; മൂന്ന് സഹപാഠികള്‍ക്കെതിരേ കേസ്

തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞിറങ്ങിയ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്. ദേവിനെയാണ് (21) ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നംഗ സംഘം മർദ്ദിച്ചത്.

Published

on

കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പരീക്ഷാഹാളിനു മുന്നിലൂടെ നടന്നുപോയപ്പോൾ രൂക്ഷമായി നോക്കിയെന്നാരോപിച്ചാണ് ബിബിഎ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചത്. കട്ടയ്ക്കോട് വി​ഗ്യാൻ കോളജിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞിറങ്ങിയ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്. ദേവിനെയാണ് (21) ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നംഗ സംഘം മർദ്ദിച്ചത്. ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർത്ഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കേസെടുത്തതായി കാട്ടാക്കട പൊലീസ് അറിയിച്ചു.

തലയ്ക്ക് പരുക്കേറ്റ ക്രിസ്റ്റോ ആർബിഎൻ ക്രൈസ്റ്റ് നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പലും അറിയിച്ചു. മൂന്ന് മാസം മുമ്പ് വട്ടപ്പാറ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെയും ഇതേ കാരണം പറഞ്ഞ് ഇവർ മർദ്ദിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാൽ അന്ന് ഇവരുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിയാണുണ്ടായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം മർദ്ദനമേറ്റ ക്രിസ്റ്റോയും മർദ്ദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇപ്പോൾ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ക്രിസ്റ്റോയുടെ ചുണ്ടിന് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാവെത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകുന്നേരം 5.55നാണ് ക്രിസ്റ്റോ പരാതി നൽകിയത്. അധ്യാപകർ പോയതിനാൽ ചൊവ്വാഴ്ച കോളജ് കൗൺസിൽ ചേർന്നാണ് മൂന്ന് വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തല്ലിനിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദ്ദനമേറ്റത്. അന്ന് രക്ഷിതാക്കളെത്തി പരസ്പരം സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Continue Reading

Trending