Film
പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ മകന്
അന്തരിച്ച നടന് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് മകന് മുഹമ്മദ് നിസാര്‍.
പ്രമുഖ താരങ്ങള്‍ അനുശോചനം അറിയിക്കാന്‍ എത്താത്തതില്‍ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവര്‍ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പ്രതികരിച്ചു.ഷൂട്ട് മാറ്റിവച്ച് മറ്റു ചടങ്ങുകള്‍ക്ക് പോകുന്നത് പിതാവിന് വിയോജിപ്പായിരുന്നെന്നും മകന് കൂട്ടിച്ചേര്‍ത്തു.
‘ആരും മനപൂര്‍വം വരാതിരുന്നതല്ല, ആര്‍ക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ ഖബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കില്‍ പുലര്‍ച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ല, പ്രാര്‍ഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.
“യാതൊരു വിധ പരാതികളുമില്ല. അങ്ങനെ പരാതികള്‍ പറയുന്നൊരു ആളല്ല എന്റെ വാപ്പ. വരാതിരുന്നവര്‍ക്ക് അവരുടേതായ തിരക്കുകളുണ്ടാകും. മോഹന്‍ലാലും മമ്മൂട്ടിയും ഫോണില്‍ വിളിച്ചു. ഇന്നസെന്റ് മരിക്കുന്ന സമയത്ത് ഉപ്പ വിദേശത്തായിരുന്നു, ഒരു സ്റ്റേജ് ഷോയ്ക്കായി പോയതാണ്. പക്ഷെ അത് ഉപേക്ഷിച്ച് ഉപ്പ വന്നില്ല,.കാരണം അതില്‍ ഒരുപാട് പേര്‍ക്ക് നഷ്ടങ്ങളുണ്ടാകും. അതുപോലെ മോഹന്‍ലാല്‍ ജപ്പാനില്‍ നിന്നും മമ്മൂട്ടി ഉംറ റദ്ദാക്കി വരണമെന്ന് പറഞ്ഞാന്‍ അതില്‍ എന്താണ് ന്യായമുള്ളത്’- നിസാര്‍ പറഞ്ഞു.
‘ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ’-മുഹമ്മദ് നിസാര്‍ പറഞ്ഞു.
‘ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ’-മുഹമ്മദ് നിസാര്‍ പറഞ്ഞു.
Film
ഏത് മൂഡ്..’ഡേലുലു’ മൂഡ്.. അതിഭീകര കാമുകനിലെ പുതിയ ഗാനം വിജയ് സേതുപതി പുറത്തു വിട്ടു
‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്.
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ഡേലുലു..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്. ഹേ കാർത്തിയാണ് വരികൾ ഒരുക്കിയത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിൻ അശോക്നെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. യുവ സംഗീത സംവിധായകർക്കിടയിൽ തന്റെതായ ഇടം വളരെ വേഗത്തിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിൻ അശോക്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോർഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്സെറ്റ്ട്ര എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.
Film
”ഭ്രമയുഗം ടീമിനും പ്രേക്ഷകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി”; മമ്മുട്ടി
”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് മമ്മൂട്ടി നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.
”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
അതോടൊപ്പം, മറ്റ് അവാര്‍ഡ് ജേതാക്കളെയും മമ്മൂട്ടി അഭിനന്ദിച്ചു.
”ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്, സിദ്ധാര്‍ത്ഥ്, ജ്യോതിര്‍മയി, ലിജോ മോള്, ദര്‍ശന, ചിദംബരം, മഞ്ഞുമ്മല്‍ ബോയ്സ് ടീം, ബൊഗെയ്ന്‍വില്ല, പ്രേമലു അടക്കം മുഴുവന്‍ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍,” എന്ന് പോസ്റ്റില്‍ പറഞ്ഞു.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. അതേസമയം, ‘ഫെമിനിച്ചി ഫാത്തിമ’യിലെ വേഷത്തിന് ഷംല ഹംസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത് ഉള്‍പ്പെടെ പത്ത് അവാര്‍ഡുകള്‍ നേടി ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
Film
ഒറിജിനലിനെ വെല്ലുന്ന ഗുണാകേവ്; സംസ്ഥാന പുരസ്കാരം അജയന് ചാലിശ്ശേരിക്ക്
കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.
എറണാങ്കുളം: ‘ മഞ്ഞുമ്മല്‍ ബോയ്സ് ‘ എന്ന ചിത്രത്തിന് വേണ്ടി 50 അടി ആഴമുള്ള ഗുണാകേവ് പണിത പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന് ചാലിശ്ശേരിക്ക് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.
ഒന്നര ദശാബ്ദമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന ഗുണാകേവിന്റെ ദൃശ്യങ്ങള്‍ സിനിമയില്‍ എങ്ങനെ പകര്‍ത്തിയെന്ന ചോദ്യത്തിന് ഉത്തരം തന്നതായിരുന്നു അജയന്റെ സൃഷ്ടി. കൊടൈക്കനാലില്‍ നിന്ന് പാറകളുടെയും ചെറുകല്ലുകളുടെയും മോള്‍ഡ് എടുത്ത് അതേപോലെ പുനര്‍നിര്‍മിച്ചാണ് സെറ്റ് തയ്യാറാക്കിയത്. മഴ, മഞ്ഞ് തുടങ്ങിയ പ്രകൃതിദൃശ്യങ്ങളും യഥാര്‍ത്ഥ്യമായി ഉള്‍പ്പെടുത്തിയതിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ചു.
കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഗുണാകേവ് നേരില്‍ സന്ദര്‍ശിച്ച് ഓരോ വിശദാംശവും പഠിച്ച ശേഷമാണ് സെറ്റ് പണിതത്. പ്രേഷകര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ തിരിച്ചെറിഞ്ഞത് ഏറ്റവും വലിയ സന്തോഷമാണ് ‘ എന്ന് അജയന് ചാലിശ്ശേരി പറഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മഹേഷിന്റെ പ്രതികാരം, ട്രാന്‍സ്, പത്തൊമ്പതാം നൂറ്റാണ്ട്, പറവ, വരത്തന്, ഇടുക്കി ഗോള്‍ഡ്, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ നിരവധി മികച്ച സിനിമകളില്‍ അജയന്റെ കലാസംവിധാനം ഇതിനുമുമ്പും ശ്രദ്ധേയമായിരുന്നു. മികച്ച കലയുടെയും കൃത്യതയുടെയും സമന്വയമായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയും അതിന്റെ ഗുണാകേവ് സെറ്റും അജയന് ചാലിശ്ശേരിയെ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ത്തിയിരിക്കുന്നു.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india2 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala3 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
News3 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News3 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

