Connect with us

kerala

‘സഹോദരന്‍ യൂസുഫ് അലി’ക്ക് ജന്മദിനാശംസകളുമായി മമ്മൂട്ടി

Published

on

പ്രമുഖ വ്യവസായി യൂസുഫ് അലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. സഹോദരന്‍ എന്ന അഭിസംബോധനയോടെയാണ് ആശംസ നേര്‍ന്നത്. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അങ്ങയുടെ ജീവിതം തുടര്‍ന്നും പ്രചോദനമാകട്ടെ എന്നും ആശംസിച്ചു. മമ്മൂട്ടിയുടെ ഫെയ്‌സ് ബുക്കില്‍ യൂസുഫ് അലിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ആശംസ പങ്കുവെച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ

മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം

Published

on

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള – ബംഗാള്‍ – ഗോവ ഗവര്‍ണര്‍മാരെയാണ് ഇന്ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.

മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം. നേരത്തെ ഡല്‍ഹി കകേരള ഹൗസില്‍ നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള ഗവര്‍ണര്‍ പങ്കെടുത്തതില്‍ ഉള്‍പ്പടെ പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഒഴിവാക്കാനാണ് നീക്കം.

Continue Reading

kerala

കഞ്ചാവ് കേസ്; ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെൻഡ് ചെയ്തു

Published

on

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെൻഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംവിധായകരെയും സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒന്നര ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂവരെയും ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം,സംഭവത്തില്‍ എക്സൈസും നടപടി കടുപ്പിച്ചു. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും പിടികൂടിയത്. കേസില്‍ സമീർ താഹിറിനും എക്സൈസ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഈ ഫ്ളാറ്റില്‍ ഇടക്കിടക്ക് വരാറുണ്ടെന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസിന് നല്‍കിയ മൊഴി.

ഫ്‌ളാറ്റിലുള്ളത് സംവിധായകരാണെന്ന് അറിയാതെയാണ് എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത്.പ്രവാസി മലയാളിയായ ഷാലിഫ് മുഹമ്മദിനെ തേടിയായിരുന്നു എക്സൈസ് എത്തിയത്. ഇയാള്‍ ആസ്‌ത്രേലിയൻ മലയാളിയാണ്.ഒരുമാസം മുമ്പാണ് ഇയാൾ അവധിക്കായി കേരളത്തിലെത്തിയത്.

കൂടെയുണ്ടായിരുന്ന അഷ്‌റഫ് ഹംസയെയും ഖാലിദ് റഹ്മാനെയും എക്‌സൈസിന് തിരിച്ചറിയാൻ സാധിച്ചില്ല. എന്തു ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ സിനിമയിലാണെന്നും ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഖാലിദ് റഹ്മാൻ മറുപടി നൽകിയത്.

‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.

Continue Reading

kerala

കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം

Published

on

പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.

10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്യാപ്പിട്ടോൾ സ്റ്റുഡിയോ നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ജസീർ ബാബുവാണു നിദയുടെ രോഗാവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 10 വർഷത്തിനിടെ ആദ്യമായി ജസീറിന്റെ സന്ദേശത്തോടു താരം പ്രതികരിച്ചു. ഒറ്റ മണിക്കൂറിനകം സഹായാഭ്യർഥന സ്വീകരിച്ചു. മമ്മൂട്ടി രക്ഷാധികാരിയായ ‘കെയർ ആൻഡ് ഷെയർ’ വാത്സല്യം പദ്ധതിയിലൂടെ സർജറിക്കു സൗകര്യമൊരുക്കി. 7ന് രാജഗിരിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം.മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ഒപ്പം, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.കെ.പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്.വെങ്കിടേശ്വരൻ, പീഡിയാട്രിക് ഐസിയു മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരും. മൂന്നുഘട്ട ശസ്ത്രക്രിയയിലെ അവസാനത്തേത്താണ് പൂർത്തിയായത്.

തിരൂർക്കാട്ടെ ഓട്ടോ ഡ്രൈവറായ അലിയുടെ മകളുടെ രോഗാവസ്ഥ സുഹൃത്ത് വഴിയാണു ജസീർ ബാബു അറിഞ്ഞത്. നാട്ടുകാർ ജസീറിനും മമ്മൂട്ടിക്കും നന്ദി പറയുന്നു. അലിയ്ക്കാകട്ടെ, മമ്മൂക്കയെ നേരിൽക്കണ്ടു നന്ദി പറയണം, ഒപ്പമൊരു ഫോട്ടോയെടുക്കണം. കളിയും ചിരിയും വീണ്ടെടുത്ത് ആശുപത്രി വിടുന്ന ദിനത്തിൽ നിദയെത്തേടി ചോരച്ചോപ്പുനിറത്തിൽ മമ്മൂട്ടിയുടെ പൂച്ചെണ്ട് എത്തി, സ്വന്തം കൈപ്പടയിലെ സ്നേഹമുദ്ര സഹിതം.

Continue Reading

Trending