Connect with us

kerala

എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല, ബ്രഹ്മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം: മമ്മൂട്ടി

‘ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്

Published

on

ബ്രഹ്മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് നടന്‍ മമ്മുട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. ശ്വാസംമുട്ടി കൊച്ചിക്കാര്‍ക്ക് ഇനിയും ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മുട്ടി ചൂണ്ടിക്കാട്ടി.

‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്’- ആശങ്ക പങ്കിട്ട് മമ്മൂട്ടി പങ്കുവച്ചു.

‘ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്’- അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

‘പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്’- അദ്ദേഹം ആവശ്യപ്പെട്ടു.

 

kerala

കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍

ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു

Published

on

മലപ്പുറം കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കമണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജു (37) ആണ് മരിച്ചത്.

മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത ഷിജുവിനെ ഇന്ന് രാവിലെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചക്ക് 12നും അകത്തുനിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാന്‍ഡിലായിരുന്നു.

മിനിയാണ് ഷിജുവിന്റെ ഭാര്യ. മാതാവ്: സുമതി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശി.

Continue Reading

kerala

സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച് സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍

മരത്തില്‍ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു

Published

on

സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച് സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍. സിപിഎം നേതാവിനെ എകെജി സെന്ററില്‍ പോയി കണ്ടെന്നും മരത്തില്‍ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞമാസം 19നാണ് എകെജി സെന്ററില്‍ എത്തിയ പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. അന്ന് ഞങ്ങള്‍ അവിടെനിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. ഒരാള്‍ പോലും പ്രശ്‌നം എന്താണെന്ന് കേട്ടിട്ടില്ല. യുവജന നേതാവായ ഒരു എംപിയെ കാണാന്‍ പോയി. ആര്‍പിഎഫില്‍ നിയമനം നടക്കുന്നുണ്ടോ, ഇല്ലല്ലോ എന്നാണ് അപ്പോള്‍ ചോദിച്ചത്. ഞങ്ങളെ പറഞ്ഞ് പറ്റിച്ചതുകൊണ്ടുമാത്രമാണ് സമരത്തിന് ഇറങ്ങിയത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടിയതാണ്. ഇനിയെങ്കിലും യുവജനങ്ങളെ പറ്റിക്കരുതെന്നും ഉദ്യോഗാര്‍ഥികളിലൊരാളായ അമൃത പറഞ്ഞു. നേതാക്കളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പേര് പറഞ്ഞാല്‍ അപകീര്‍ത്തി പരാമര്‍ശത്തിന് കേസ് കൊടുക്കും എന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു. തങ്ങള്‍ക്ക് ജോലിക്ക് അര്‍ഹതയില്ലത്രെ, എന്താണ് അര്‍ഹത എന്ന് മനസിലാകുന്നില്ല. ഭരണപക്ഷത്തുള്ള ഒരാള്‍ പോലും സമര വേദിയില്‍ എത്തിയില്ല. ഒരു വനിതാ നേതാവ് പോലും ഇങ്ങോട്ട് വന്നില്ല. എല്ലായിടത്തും പോയിട്ട് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നയാളുകളാണ് ഇവരൊക്കെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി എന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ ജോലി ചോദിക്കുമ്പോള്‍ പണം ഇല്ലെന്നാണ് പറയുന്നത്. വാര്‍ഷികം ആഘോഷിക്കാനും സ്വിമ്മിങ് പൂള്‍ ഉണ്ടാക്കാനും പണം ഉണ്ട്. സമരം രാഷ്ട്രീയ പ്രേരിതമല്ല. വന്ന നേതാക്കള്‍ എല്ലാം സ്വന്തം താല്പര്യപ്രകാരം എത്തിയതാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി ശേഷിക്കെ ഹാള്‍ടിക്കറ്റ് കത്തിച്ച് വനിതാ സിപിഒ റാങ്ക് ഹോള്‍ഡര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

കുട്ടികളുടെ പിന്‍ഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്

Published

on

തിരുവനന്തപുരത്ത് കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായണ് അതിക്രമമുണ്ടായത്.

കുട്ടികളുടെ പിന്‍ഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് അമ്മയുടെ മൊഴി. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവര്‍.

പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

Trending