Connect with us

india

അമിത് ഷായുടെ കപടമുഖം പൊളിച്ചു; ഷാ ബംഗാളില്‍ നടത്തിയ വന്‍ തട്ടിപ്പ് വെളിപ്പെടുത്തി മമത

ഗോത്ര സ്വാതന്ത്ര്യസമര സേനാനി ബിര്‍സ മുണ്ടെ ആണെന്ന് കരുതി വേറെ ആരുടേയോ പ്രതിമയ്ക്കാണ് അമിത്ഷാ ഹാരാര്‍പ്പണം നടത്തിയതെന്നും മമത പരിഹസിച്ചു.

Published

on

കൊല്‍ക്കത്ത: ബംഗാളില്‍ മമതയെ വീഴ്ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിവുപോലെ തന്റെ എല്ലാ തട്ടിപ്പും വെട്ടിപ്പും നടത്തിയാണ് അമിത് ഷായുടെ നീക്കങ്ങള്‍. ഇതിനിടെ അമിത് ഷായും ഒരു രഹസ്യക്കളി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

അടുത്തിടെ ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍ ദളിത്, ആദിവാസി കുടുംബങ്ങളില്‍ നിന്ന് അമിത് ഷാ ഭക്ഷണം കഴിച്ചിരുന്നു. ബിജെപി പിന്നോക്കക്കാരുടെ കൂടെയാണ് എന്ന് വരുത്താനായിരുന്നു ഷായുടെ ശ്രമം. എന്നാല്‍ ദളിത് കുടുംബത്തോടൊപ്പം അമിത് ഷാ ഭക്ഷണം കഴിച്ചെങ്കിലും അത് പാചകം ചെയ്തത് പുറത്തുവെച്ച് ബ്രാഹ്മണരാണെന്നാണ് മമതയുടെ ആരോപണം.

ദളിത് കുടുംബത്തിലെ സ്ത്രീകള്‍ അമിത് ഷായ്ക്ക് ആഹാരം ഒരുക്കുന്നതിനായി കാബേജും, മല്ലിയിലയുമെല്ലാം അരിയുന്ന ഫോട്ടോകള്‍ പുറത്തു വന്നിരുന്നു, എന്നാല്‍ അമിത് ഷാ കഴിക്കുന്ന പാത്രത്തില്‍ ഇതു കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ബസുമതി അരിയും, പോസ്റ്റ ബോറയുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കൂടാതെ അമിത് ഷാ സന്ദര്‍ശിച്ച വീട്ടില്‍ അസുഖ ബാധിതനായ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ലെന്നും മമത ആരോപിക്കുന്നു.

ഗോത്ര സ്വാതന്ത്ര്യസമര സേനാനി ബിര്‍സ മുണ്ടെ ആണെന്ന് കരുതി വേറെ ആരുടേയോ പ്രതിമയ്ക്കാണ് അമിത്ഷാ ഹാരാര്‍പ്പണം നടത്തിയതെന്നും മമത പരിഹസിച്ചു. ആദിവാസികള്‍ കൂട്ടമായി വസിക്കുന്ന ബാനുര ജില്ലയിലെ ഖത്ര പ്രദേശത്ത് സംസാരിക്കവെ മമത ബാനര്‍ജി അമിത്ഷായ്ക്കെതിരെ ആഞ്ഞടിച്ചത്. തന്റെ സര്‍ക്കാര്‍ അടുത്ത തവണ മുതല്‍ ബിര്‍സ മുണ്ടയുടെ വാര്‍ഷികത്തില്‍ അവധി നല്‍കുമെന്നും സംസ്ഥാനത്തിന്റെ അവധി ദിന പട്ടികയില്‍ ഇടം നല്‍കുമെന്നും പറഞ്ഞു.

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending