Connect with us

kerala

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം; ആലപ്പുഴയിലെ സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി

. രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു.

Published

on

ഗുരുതര വൈകല്യങ്ങളോടെ ശിശു ജനിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷമാകും തുടര്‍നടപടികള്‍.

സംഭവത്തില്‍ ലാബുകളുടെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ നല്‍കുന്നതിനും തീരുമാനമുണ്ടാകും.

നവംബര്‍ എട്ടിനായിരുന്നു വൈകല്യങ്ങളോടെ കുട്ടി ജനിച്ചത്. ഗര്‍ഭകാലത്ത് നടത്തിയ സ്‌കാനിങുകളില്‍ ഡോക്ടര്‍മാര്‍ വൈകല്യത്തെ കുറിച്ച് അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍

മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.

Published

on

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍. മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത്.

രജിസ്ട്രാറുടെ പുതിയ ഉത്തരവു പ്രകാരം 120 താത്കാലിക ജീവനക്കാരോടും നാളെമുതല്‍ ജോലിക്കു വരേണ്ടെന്ന് അറിയിച്ചു. പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഉത്തരവില്‍ പറയുന്നു. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യമായുള്ളത്. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്.

Continue Reading

kerala

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ഭക്ഷ്യധാന്യം കടത്തിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട കോന്നി സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ മാസം സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 800 ക്വിന്റല്‍ അരിയും ഗോതമ്പും കടത്തിയെന്ന് എഫ്‌ഐആര്‍ ഇട്ടിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേര്‍ത്തു.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യുക. അടേസമയം ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ ലോറി ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. .

Continue Reading

kerala

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: അഞ്ചു പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു.

Published

on

കോഴിക്കോട് കൊടുവള്ളി സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പറഞ്ഞു. ഇയാളെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. രമേശന്‍ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്ത തുക 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

ബുധനാഴ്ച രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാറിടിച്ച് വീഴ്ത്തി സംഘം സ്വര്‍ണം കവരുകയായിരുന്നു. 1.75 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാന്‍ ഉണ്ട്.

വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറാണ് കുറ്റകൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ചതെന്നും കണ്ടെത്തി.

Continue Reading

Trending