Connect with us

kerala

മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ജയമോഹന്‍

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം.

Published

on

മലയാളികൾക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരൻ ബി ജയമോഹൻ. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹൻ പറഞ്ഞു. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണെന്നും താൻ തമിഴന്മാരെയും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ സൂപ്പർഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം.
തമിഴ്നാട്ടിൽ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹൻ പറഞ്ഞു.
പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം ഒരു സിസ്റ്റത്തിൽ നിൽക്കാത്ത ആൾ എന്നാണ്. നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.- ജയമോഹൻ പറഞ്ഞു.

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

Trending