Connect with us

india

കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളി ലോറി ഡ്രൈവറും; അവസാന ലൊക്കേഷന്‍ മണ്ണിനടിയില്‍

ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം.

Published

on

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇവിടെനിന്ന് ചായകുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു.

ഒരു കുടുംബത്തിലെ 5 പേരുടെ ഉള്‍പ്പെടെ പത്ത് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അര്‍ജുനും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്. അര്‍ജുന്റെ ബന്ധുക്കള്‍ എം.കെ. രാഘവന്‍ എം.പി. ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടു. ഇവര്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തിയിട്ടുമുണ്ട്. നാവികസേനയുടേയും ദേശീയ ദുരന്ത പ്രതികരണ സേനയുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കനത്ത മഴയാണെന്നും പുഴ കരകവിഞ്ഞൊഴുകയാണെന്നും അധികൃതര്‍ പറഞ്ഞതായി എം.കെ. രാഘവന്‍ എം.പി. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അപകടമുണ്ടായ സ്ഥലം ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗള വൈദ്യയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും സാധ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ പിതാവും മകനും

Published

on

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

Continue Reading

india

ട്രെയിനിലൂടെ പണം കടത്ത്; പുനലൂരില്‍ 16.56 ലക്ഷം പിടിച്ചു

ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു.

Published

on

കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ വഴി വീണ്ടും പണം കടത്ത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്) ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനില്‍ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. തുണികൊണ്ടുള്ള സഞ്ചിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഉറവിടം വെളിപ്പെടുത്താനോ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാറിന്റേയും ആര്‍പിഎഫ് എഎസ്‌ഐ തില്ലൈ നടരാജന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.

പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

india

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം; സ്യൂട്ട്കേസ് പ്ലാന്‍ കയ്യോടെ പിടികൂടി

സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്.

Published

on

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം. സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ സ്യൂട്ട്കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

അതേസമയം പെണ്‍കുട്ടി സ്യൂട്ട്കേസിലുള്ള കാര്യം എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല.

വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.

 

Continue Reading

Trending