Connect with us

GULF

മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മക്കയില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു

Published

on

മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് ഹജ്ജ് ചെയ്ത് മടങ്ങുന്നതിനിടയില്‍ വിമാനത്താവളത്തില്‍ വച്ച് മരിച്ചത്.

മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കയില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പുതിയവീട്ടില്‍ ഇബ്രോഹിം സുലൈമാനാണ് പിതാവ്: ഭാര്യ: ലൈല അസീസ്, മക്കള്‍: സുഹൈല അസീസ്, നബീല അസീസ്, മനല്‍ അസീസ്, അജ്മല്‍ അസീസ്, മരുമക്കള്‍: സജിന്‍ അസീസ്, സുഹൈബ് മുഹമ്മദ്.

GULF

നിരാലംബരായ കുട്ടികളുടെ മികച്ച വിദ്യാഭ്യാസം: ലുലു ഗ്രൂപ്പ് 2.3കോടി രൂപ നല്‍കി

Published

on

ദുബൈ: ആഗോളതലത്തില്‍ നിരാലംഭരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ദുബൈ നടപ്പാക്കുന്ന ദുബായ് കെയേഴ്‌സിന്റെ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ദശലക്ഷം ദിര്‍ഹം (2.3 കോടി രൂപ) നല്‍കി.

ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുക കൈമാറി. വിശുദ്ധ മാസത്തില്‍ ദുബൈ കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനത്തിന് നല്‍കുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വളര്‍ച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബായ് കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ദുബായ് കെയേഴ്‌സ്.

60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേര്‍ക്ക് ദുബായ് കെയേഴ്‌സിന്റെ സഹായമെത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സാനിറ്റേഷന്‍ ശുചിത്വ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെയേഴ്‌സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ കാമ്പയിനുകളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കുന്നുണ്ട്.

Continue Reading

GULF

കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേരെ അറസ്റ്റ് ചെയ്തു

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Published

on

കുവൈത്ത്: കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി. ഇതോടനുബന്ധിച്ചു അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്ത് പൗരന്മാര്‍, രണ്ടു അനധികൃത കുടിയേറ്റക്കാര്‍, ഒരു സിറിയന്‍ പൗരന്‍ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Continue Reading

GULF

അബുദാബി പൊലീസ് ചരിത്രത്തിലേക്ക് വെളിച്ചം വീശി മഖ്ത പീരങ്കി

അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

Published

on

അബുദാബി: അബുദാബി പൊലീസിന്റെ ചരിത്ര ആഴങ്ങളിലേക്ക് വെളിച്ചം വീശി അബുദാബിയിലെ അല്‍മഖ്ത പീരരങ്കി ഇന്നും നിലകൊള്ളുന്നു. ആദ്യകാലത്ത് സുരക്ഷയുമായി ബന്ധപ്പെട്ടാണ് അല്‍മഖ്ത പാലത്തിനോട് ചേര്‍ന്ന് പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും കാലക്രമേണ പീരങ്കി, നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനുള്ള ഉപകരണമായി മാറുകയായിരുന്നു. അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

നൂറ്റാണ്ടുമുമ്പ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അബുദാബിയുടെ പ്രവേശന കവാടത്തില്‍ പീരങ്കി സ്ഥാപിച്ചത്. പൗരാണികതയുടെ അടയാളവും സുരക്ഷിത ബോധത്തിന്റെ ഓര്‍മ്മകളുമായാണ് ഇ ന്നും ഈ പീരങ്കി ഇവിടെ നിലകൊള്ളുന്നത്. അല്‍മഖ്ത ടവറിന്റെ കാവല്‍ക്കാര്‍ പ്രതിരോധ ആവശ്യങ്ങള്‍ ക്കായി ഉപയോഗിച്ച പീരങ്കി കാലക്രമേണ റമദാന്‍ മാസപ്പിറവിയും ഈദ് പ്രഖ്യാപനവുമൊക്കെ  അറിയിക്കുന്നതിനുള്ളതായി മാറുകയായിരുന്നു.

അബുദാബി പോലീസിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രഥമ സ്ഥാപനങ്ങളിലൊന്നാണിത്. അബുദാ ബി പോലീസിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും തുടക്കം മുതല്‍ അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന തിനും ഇത് സമപ്പിക്കപ്പെട്ടിരിക്കുന്നു. അബുദാബി പോലീസിന്റെ പരിഷ്‌കൃതവും മാന്യവുമായ പങ്ക് പ്രതിഫ ലിപ്പിക്കുന്നതില്‍ ഈ കേന്ദ്രം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ഹെറിറ്റേജ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അലി അല്‍ഹമ്മാദി പറഞ്ഞു. മുന്‍കാലങ്ങളി ല്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും അല്‍മഖ്തയില്‍ ഉയര്‍ന്നു നില്‍ക്കു ന്ന ടവറും പീരങ്കിയും സുരക്ഷിതത്വവും വിശ്വാസവും അഭിമാനവും നല്‍കിയിരുന്നുവെന്നത് അവിസ്മരണീയമാണ്.

Continue Reading

Trending