Connect with us

india

ബംഗളുരു മൈസൂര്‍ പാതയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

25ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

Published

on

വണ്ടൂര്‍:ബംഗളുരു മൈസൂര്‍ പാതയില്‍ വെച്ച് മലയാളി വിദ്യാര്‍ഥികളെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്നും അക്രമ കാരണം അറിയില്ലെന്നും വിദ്യാര്‍ഥികള്‍.ബംഗളുരുവില്‍ പ്രൊഡക്ട് ഡിസൈനിങ്ങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ 21 കാരനായ ബരാക്ക് മാത്യു, മൈസൂരു ബെന്നിമണ്ഡപത്തെ കോളജിലെ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ 20 കാരനായ ആരോണ്‍ എബിന്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

25ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ആരോണിന്റെ സഹോദരിയുടെ നഴ്‌സിങ്ങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ കോളജില്‍ നിന്നും സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്ക് സമീപത്തു വെച്ച് ഇവര്‍ അക്രമിക്കപ്പെട്ടത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബെക്ക് പെട്ടെന്ന് റോഡിനു കുറുകെയിട്ട് രണ്ടംഗ സംഘം ഇവരെ ബൈക്കില്‍ നിന്നും വലിച്ചു താഴെയിട്ടു. ഇതേ സമയം തന്നെ അഞ്ചെട്ട് പേര്‍ റോഡിന്റെ പല ഭാഗത്തു നിന്നുമെത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കാരണങ്ങളൊന്നും പറയാതെ മര്‍ദനം തുടര്‍ന്ന ഇവര്‍ സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്നെത്തി അക്രമം തുടര്‍ന്നു. സ്‌ക്രൂഡ്രൈവറും ഇരുമ്പു കമ്പിയുമുപയോഗിച്ചുള്ള അക്രമത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇതു വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമി സംഘം ശ്രമിച്ചതായും ഇവര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരെന്ന് കരുതുന്ന ചിലര്‍ വന്നാണ് ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചത്. ബാഗിലുണ്ടായിരുന്ന ലാപ്‌ടോപ്പും ഐപാഡും തകര്‍ത്തു. അക്രമ കാരണം എന്താണെന്ന് അറിയില്ലെന്ന് ഇവര്‍ പറഞ്ഞു.

പിന്നീട് മൈസുരുവില്‍ നിന്നും ബസില്‍ നാട്ടിലെത്തിയ ഇവര്‍ പരാതി നല്‍കാന്‍ പോലും ഭയന്നിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇത്തരത്തില്‍ ഹൈവേ കവര്‍ച്ച നടത്തുന്ന ഏഴംഗ മലയാളി സംഘത്തെ ഇതേ സ്ഥലത്തു വെച്ച് കഴിഞ്ഞ ദിവസം മാണ്ഡ്യ പൊലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത അറിയുന്നത്.തങ്ങളെ അക്രമിച്ചവരുടെ പ്രായം പരിഗണിക്കുമ്പോള്‍ ഇവരായിരിക്കാനുള്ള സാധ്യത ഇവര്‍ പങ്കു വെച്ചതോടെ പൊതു പ്രവര്‍ത്തകനും നാഷണല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എണ്‍വിയോണ്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ഷാജഹാന്‍ പത്തിരിയാല്‍ ഇടപെട്ടാണ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒഡീഷയില്‍ ഹിന്ദു യുവാവിനെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനെന്ന് ആരോപിച്ച് ആദിവാസി സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ക്രിസ്മസിന് പിറ്റേന്ന് രണ്ട് ആദിവാസി സ്ത്രീകള്‍ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

Published

on

മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ ആദിവാസി രണ്ട് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ക്രിസ്മസിന് പിറ്റേന്ന് രണ്ട് ആദിവാസി സ്ത്രീകള്‍ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

40 വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഭാഷിനി സിങ്, സുകാന്തി സിങ് എന്ന രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായും അവരില്‍ ഒരാളുടെ മുഖത്ത് അവര്‍ കൊണ്ടുവന്ന കേക്ക് തേച്ചതായും റെമുന പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് (ഐ.ഐ.സി) സുബാസ് മല്ലിക് സ്ഥിരീകരിച്ചു.

മതംമാറ്റം ആഘോഷിക്കാന്‍ വേണ്ടി സ്ത്രീകള്‍ കേക്ക് കൊണ്ടുവന്നതാണെന്നാണ് നാട്ടുകാരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), ഒഡീഷ ഫ്രീഡം ഓഫ് റിലീജിയന്‍സ് ആക്ട്, 1967 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിച്ചതിന് ഉത്തരവാദികള്‍ ആ സ്ത്രീകളാണെന്ന് പറഞ്ഞ് ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും അവരെ വളയുന്നതായി വീഡിയോയില്‍ കാണിക്കുന്നു. കൂട്ടത്തില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും സ്ത്രീകള്‍ നിസഹായരായി നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഹിന്ദുവായ ഗോബിന്ദ് സിങ്ങിനെ (40) സന്ദര്‍ശിക്കാന്‍ ഗ്രാമത്തില്‍ എത്തിയതായിരുന്നു ഇരു സ്ത്രീകളും. ഗോബിന്ദ് സ്വമേധയാ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറായിരുന്നു. സ്ത്രീകളുടെ സന്ദര്‍ശനത്തെക്കുറിച്ച് എങ്ങനെയോ തീവ്ര ഹിന്ദുത്വവാദികള്‍ അറിഞ്ഞു. ഉടന്‍ തന്നെ അവര്‍ സ്ഥലത്ത് തടിച്ചുകൂടി. രണ്ട് സ്ത്രീകളെയും മരത്തില്‍ കെട്ടിയിട്ട് അവര്‍ കൊണ്ടുവന്ന കേക്ക് സുഭാഷിനിയുടെ മുഖത്ത് തേച്ചു. മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ ശ്രമിച്ചതിന് ഗോബിന്ദ് സിങ്ങിനെയും ജനക്കൂട്ടം അപമാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബാപിന്‍ നായക്, പിതാംബര്‍ ബിസ്വാള്‍, പ്രശാന്ത് നായക്, ബാദല്‍ പാണ്ഡ എന്നീ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി മല്ലിക് പറഞ്ഞു. പ്രതികള്‍ക്കെതിരെ ചുമത്തിയ ബി.എന്‍.എസ് വകുപ്പുകളില്‍ പട്ടികജാതിക്കാര്‍ക്കും ഗോത്രക്കാര്‍ക്കുമെതിരായ അതിക്രമങ്ങളും തടയലും ഉള്‍പ്പെടുന്നു.

സംഭവത്തെ ലജ്ജാകരവും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ മോശം പ്രതിഫലനവുമാണെന്ന് ഒഡീഷ കോണ്‍ഗ്രസ് വക്താവ് അമിയ പാണ്ഡബ് വിശേഷിപ്പിച്ചു. ‘ഇതിലും ലജ്ജാകരമായ കാര്യം വേറെയില്ല, സ്ത്രീകള്‍ക്കെതിരെ, അതും ഏറ്റവും ദുര്‍ബലരായ ആദിവാസി സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റും ഇതേ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു ,’ പാണ്ഡബ് പറഞ്ഞു.

Continue Reading

india

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പി.എം.കെയി​ൽ പൊ​ട്ടി​ത്തെ​റി: ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റം

ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം.

Published

on

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി (പി.​എം.​കെ) ജ​ന​റ​ൽ കൗ​ൺ​സി​ൽ വേ​ദി​യി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എ​സ്. രാ​മ​ദാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ബ​ഹ​ളം​വെ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ പ​ര​ശു​രാ​മ​ൻ മു​കു​ന്ദ​നെ പാ​ർ​ട്ടി യു​വ​ജ​ന സം​ഘ​ട​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​താ​യും സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​എ​സ്. രാ​മ​ദാ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​തി​ർ​ത്തു. നാ​ലു മാ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ര​ശു​രാ​മ​നെ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പാ​ർ​ട്ടി വി​ട്ടു​പോ​കാ​മെ​ന്നും രാ​മ​ദാ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​ന​യൂ​രി​ൽ പു​തി​യ പാ​ർ​ട്ടി ഓ​ഫി​സ് തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ വ​രാ​മെ​ന്നും ഡോ. ​അ​ൻ​പു​മ​ണി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് പി​താ​വി​നും മ​ക​നും അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Continue Reading

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

Trending