Connect with us

kerala

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

.എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Published

on

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ്‌ ആണ് അറസ്റ്റിലായത് എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ റിദാൻ ബാസിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

kerala

മാസപ്പടിക്കേസ്; തട്ടിപ്പില്‍ വീണ വിജയന്‍ പ്രധാന പങ്കു വഹിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്കെതിരെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍. ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും, പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയത്.

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി.തട്ടിപ്പില്‍ വീണ പ്രധാന പങ്കു വഹിച്ചെന്നും എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു.

Continue Reading

kerala

കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവ് എംഡിഎംഎയുമായി പിടിയില്‍

മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു

Published

on

കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കൊട്ടാരക്കര കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി മുഹ്‌സിന് എംഡിഎംഎ കൈമാറുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി.

ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് കാറില്‍ തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്സിന്‍ പൊലീസിന് മൊഴി നല്‍കി.

രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാന്‍സഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കാശ്മീര്‍ ഭീകരാക്രമണം; മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Continue Reading

Trending