Connect with us

kerala

എന്തൊരു അവഗണന; മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തത് 13 ട്രെയിനുകൾക്ക്

കേരളത്തിലേക്ക് കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന വന്ദേഭാരത് ട്രെയിനിനും മലപ്പുറത്ത് സ്റ്റോപ്പില്ല

Published

on

കേരളത്തിലേക്ക് കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന വന്ദേഭാരത് ട്രെയിനിനും മലപ്പുറത്ത് സ്റ്റോപ്പില്ല. നേരത്തെ തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. തിരൂരിന് പകരം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചാണ് മലപ്പുറത്തെ വീണ്ടും അവഗണിച്ചത്. രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്കാണ് മലപ്പുറത്ത് ഇതോടെ സ്‌റ്റോപ്പില്ലാത്തത്.

മലപ്പുറത്ത് സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ

👉 നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്‌സ്പ്രസ്.
👉 നമ്പർ: 19577, തിരുനൽവേലിജാം നഗർ എക്‌സ്പ്രസ്.
👉 നമ്പർ: 22630, തിരുനൽവേലിദാദർ എക്‌സ്പ്രസ്സ്.
👉 നമ്പർ: 22659, കൊച്ചുവേളി ഋഷികേശ് എക്‌സപ്രസ്സ.
👉 നമ്പർ: 22653, തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്.
👉 നമ്പർ: 02197, ജബൽപൂർ സ്‌പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്.
👉 നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്‌സ്പ്രസ്.
👉 നമ്പർ: 22655, എറണാങ്കുളംഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്‌സപ്രസ്.
👉 നമ്പർ: 12483, അമൃതസർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്.
👉 നമ്പർ: 22633, തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്.
👉 നമ്പർ: 20931, ഇൻഡോർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്.
👉 നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്സ്.
👉 നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്‌.

kerala

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

Published

on

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ സ്വദേശികളായ അമര്‍, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Continue Reading

kerala

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്

Published

on

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Continue Reading

kerala

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ക്ഷണിക്കപ്പെടാതെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലെത്തി സി.പി.എം നേതാവ്

മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്

Published

on

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്‍പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Continue Reading

Trending