Connect with us

kerala

കഥകൾക്കപ്പുറം തന്നെ മലപ്പുറം ; വിജയലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന് എത്തിയവർക്ക് താമസിക്കാൻ മദ്രസ വിട്ടുനൽകി കമ്മിറ്റി

ഇതിനിടെയാണ് മലപ്പുറത്തിന്‍റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്ട്രേലിയൻ സംഘം ജില്ലയിലെത്തിയത്..ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവേൽ മയേഴ്സും സംഘവുമാണ് ലപ്പുറത്ത് എത്തിയിരിക്കുന്നത്.മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച ‘മലപ്പുറം, കഥകൾക്കപ്പുറം’ എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയിരിക്കുന്നത്.

Published

on

മാട്ടനപ്പാടി സ്വദേശി വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടു നൽകി മദ്രസ കമ്മിറ്റി മാതൃകയായപ്പോൾ മത മൈത്രിയുടെ പ്രതീകം തന്നെയാണ് മലപ്പുറം എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.

ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ സമീപത്തെ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസയിലെ അധ്യാപകനും ഭാരവാഹികളും ക്ലാസിന് അവധിയെടുത്താണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്. വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ ദൂരെ നിന്നെത്തിയ ബന്ധുക്കൾക്കും മറ്റും മദ്രസയുടെ ഇരുനിലക്കെട്ടിടത്തിലാണ് രാത്രി താമസമൊരുക്കിയത്.ഇവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ മദ്രസ ഭാരവാഹികളും മുന്നിലുണ്ടായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ മദ്രസ കമ്മിറ്റി വിജയലക്ഷ്മിയുടെ കുടുംബത്തെ സഹായിച്ചു.

വിജയലക്ഷ്മി- വേലായുധന്‍ ദമ്പതികളും മദ്രസയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയില്‍ ആരെങ്കിലും പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു ഭാഗം വേലായുധന്റെ വീട്ടിലേക്കുള്ളതാണ്. നബിദിനം പോലുള്ള ചടങ്ങുകളില്‍ സഹായിക്കാന്‍ തയ്യല്‍ക്കാരനായ വേലായുധനും കുടുംബവും മദ്രസയിലെത്തും.

ഇതിനിടെയാണ് മലപ്പുറത്തിന്‍റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്ട്രേലിയൻ സംഘം ജില്ലയിലെത്തിയത്..ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവേൽ മയേഴ്സും സംഘവുമാണ് ലപ്പുറത്ത് എത്തിയിരിക്കുന്നത്.മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച ‘മലപ്പുറം, കഥകൾക്കപ്പുറം’ എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയിരിക്കുന്നത്.മലപ്പുറം ജില്ലയിൽ വിവിധ മതവിഭാ​ഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്‍റെ വിശദാംശങ്ങളായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം.

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

kerala

ആദ്യ ചാട്ടത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് വീണ ആള്‍ വീണ്ടും ചാടി ജീവനൊടുക്കി

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു.

Published

on

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സന്‍ (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇയാള്‍ ചാടുന്നത് പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ കണ്ടിരുന്നു. എന്നാല്‍ ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ഇയാള്‍ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയെക്രിലും ജെയ്‌സന്‍ കയത്തില്‍ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

 

 

Continue Reading

Trending