Connect with us

gulf

മലപ്പുറത്തിന്റെ മഹിമയുമായി അബുദാബിയില്‍ മലപ്പുറം ഫെസ്റ്റ് 17ന് ആരംഭിക്കും

മാലോക മനസ്സില്‍ മഹിതമായി രേഖപ്പെടുത്തിയ മലപ്പുറത്തിന്റെ മഹത്വവും മനുഷ്യത്വവും അബുദാബിയുടെ മണ്ണില്‍ ഒരു നേര്‍കാഴ്ചയുടെ വിരുന്നായി അരങ്ങൊരുങ്ങുന്നു.

Published

on

അബുദാബി: മാലോക മനസ്സില്‍ മഹിതമായി രേഖപ്പെടുത്തിയ മലപ്പുറത്തിന്റെ മഹത്വവും മനുഷ്യത്വവും അബുദാബിയുടെ മണ്ണില്‍ ഒരു നേര്‍കാഴ്ചയുടെ വിരുന്നായി അരങ്ങൊരുങ്ങുന്നു.ഈ മാസം 17,18 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ കെഎംസിസിയാണ് മലപ്പുറത്തിന്റെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ‘മഹിതം മലപ്പുറം’ എന്ന പേരില്‍ ഒരുക്കുന്നത്.

മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും, മാനുഷിക മൂല്യങ്ങളുടെ മഹത്വവും പാരമ്പര്യവും കലാ-സാംസ്‌കാരിക പൈതൃകവുമെല്ലാം അരങ്ങൊരുക്കിയാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുന്നത്.
സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും, തനതായ മലപ്പുറത്തിന്റെ രുചി കൂട്ടുകളും, കായിക മികവുമെല്ലാം ഇവിടെ നേരില്‍ കണ്ടാസ്വദിക്കാന്‍ കഴിയും.

ജൂണ്‍ 17ന് ശനിയാഴ്ച വൈകീട്ട് നാലു മുതല്‍ പതിനൊന്നുവരെയും 18 ന് രാവിലെ 9 മുതല്‍ രാത്രി പതിനൊന്ന് വരെയുമായിരിക്കും മലപ്പുറം ഫെസ്റ്റ് നടക്കുകയെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈവിധ്യങ്ങള്‍ ആഘോഷിക്കാനും കലാപരമായ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം കൂടിയാണ്. പ്രവാസലോകത്ത് ഇതുവരെ ഉണ്ടായതില്‍ ന്ിന്നും തികച്ചും വ്യത്യസ്ഥവും അതിവിപുലവുമായ വിധത്തിലാണ് മലപ്പുറം ഫെസ്റ്റ് നടക്കുകയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

നൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ മേളയുടെമാറ്റുകൂട്ടും. കൂടാതെ പ്രശസ്ത കലാകാരന്‍ ശ്രീ മധുലാല്‍ കൊയിലാണ്ടിയുടെ കലാപ്രകടനവും ഉണ്ടായിരിക്കും. വിനോദത്തോടൊപ്പം വിജ്ഞാനവും സമ്മാനിക്കുന്ന വിവിധ സ്റ്റാളുകളും കേരളീയതയുടെ നിത്യക്കാഴ്ചകളായ തട്ടുകടകളും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മനോഹരകാഴ്ചകളും മേളയില്‍ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

അബുദാബി സംസ്ഥാന കെഎംസിസിയിലെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയായ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് 16 മണ്ഡലങ്ങളിലായി പതിനായിരത്തോളം അംഗങ്ങളുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കല്‍, മലപ്പുറം ജില്ലാ കെഎംസിസി ഉപദേശകസമിതിയംഗം ടികെ അബ്ദുല്‍ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍, ജനറല്‍ സെക്രട്ടറി ഹംസക്കോയ കെ കെ, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, ഫെസറ്റ് ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, പ്രായോജകരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രതിനിധി ഡോ: നവീന്‍ ഹൂദ് അലി (ഡയറക്ടര്‍ ഓപ്പറേഷന്‍സ് എല്‍എല്‍എച്ച് ആന്റ് മിഡിയോര്‍ ഹോസ്പിറ്റല്‍) മുഹമ്മദ് ശരീഫ് (മാനേജിങ് ഡയറക്ടര്‍ ടോബ്സ് ആന്റ് താസ ഓണ്‍ലൈന്‍ സര്‍വീസ്) എന്നിവര്‍ സംബന്ധിച്ചു.

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

gulf

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

Published

on

കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ നിര്യാതനായി. താഴത്തങ്ങാടിയിലെ കിഴക്കെതിൽ കെ.എം. അക്ബർ (73) ആണ് അൽഖുദിൽ മരിച്ചത്.

പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ഭാര്യ: സാബിറ അക്ബർ. മക്കൾ: സിയം അക്ബർ, പരേതയായ സബിത അക്ബർ. മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന്. അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

Trending