Connect with us

kerala

വോട്ടിങ് മെഷീന്‍ തകരാര്‍; മലപ്പുറത്ത് റീപോളിങ്

പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന്‍ തീരുമാനിച്ചു

Published

on

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്. സ്‌കൂള്‍ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തകരാറായതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ തടസ്സപ്പെട്ടു.

പ്രസ്തുത പോളിംഗ് സ്റ്റേഷനുകളില്‍ 2020 ഡിസംബര്‍ 14 നു നടന്ന വോട്ടെടുപ്പ്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 128 (2) (എ) വകുപ്പ് പ്രകാരം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും പ്രസ്തുത പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന്‍ തീരുമാനിച്ചു.

പ്രസ്തുത വാര്‍ഡുകളിലെ വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 18 ാം തീയതി വൈകുന്നേരം 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വച്ച് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ സമ്മതം ആവശ്യമില്ല’: കെ സുധാകരന്‍

ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി

Published

on

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആ പൈതൃകം പേറുന്ന രക്തമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെയും സിരകളിലോടുന്നതെന്നും ബിജെപിയുടെ ഭീഷണിയെ നേരിടാനുമുള്ള കരുത്തും സംഘടനാ ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടണ്ടെന്നും രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, പക്ഷെ നഗരസഭയുടെ കീഴില്‍ വരുന്ന പൊതുയിടത്ത് പതിക്കാന്‍ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

ആശാസമരം: ‘ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു’: സർക്കാരിനെതിരെ സാറാ ജോസഫ്

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു

Published

on

തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു.

മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണ്. ഇടതു സർക്കാരിന്റെ മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളി വർഗം സ്ത്രീകളാണ്. സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സമരത്തിനെതിരെ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയും സാറാ ജോസഫ് പ്രതികരിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താത്ത പശ്ചാത്തലത്തിൽ നാളെ സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

Published

on

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം UDF നേതാക്കൾ അണിനിരന്ന പരിപാടിയിൽ മുരളീധരൻ്റെ അസാന്നിധ്യം ചർച്ചയായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

Trending