Culture
മലപ്പുറം ഉപതെരഞ്ഞെടുപ്പ്, കോടിയേരിയുടെ പ്രസ്താവന ഇടതുപക്ഷത്തെ തിരിഞ്ഞ് കുത്തുന്നു

ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുണ്ടായ കോടിയേരിയുടെ പ്രസ്താവനയും കൂടുതല്‍ വിവാദങ്ങളിലേക്ക്. മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന അനവസരത്തിലായിരുന്നെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. തുടക്കം മുതല്‍ തന്നെ വിവാദക്കുരിക്കിലായ സര്‍ക്കാറിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന പിണറായി വിജയനെതിരെയുള്ള ഒളിയമ്പാണെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഇടത് സര്‍ക്കാറിന്റെ ഭരണം പൂര്‍ണ്ണ പരാജയമായിരുന്നെന്ന് സമ്മതിക്കുന്നതാണ് ഇടതുപ്രവര്‍ത്തകരുടെ തന്നെ അഭിപ്രായപ്രകടനങ്ങള്‍.
സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രം പ്രചാരണം നടത്തി ഫാസിസം മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമെന്നാണ് സി.പി.എം കരുതിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ജനങ്ങളുടെ എതിര്‍പ്പും തന്നെയാണ് പാര്‍ട്ടിയെ ഇങ്ങനെയൊരു ചിന്തയിലെത്തിച്ചത്.
എന്നാല്‍ ഇതിന് വിരുദ്ധമായി പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പലകോണില്‍ നിന്നും ഉയര്‍ന്നത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേയും ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കില്ലെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേയും ജില്ലയില്‍ നിലനില്‍ക്കുന്ന അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.എം ഭയക്കുന്നുണ്ട്.
മാത്രമല്ല റേഷന്‍ നിഷേധവും ക്രമസമാധാന തകര്‍ച്ചയും ചര്‍ച്ചയായി നില്‍ക്കുന്ന സമയത്ത് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിലടക്കം പ്രവര്‍ത്തകര്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയതോടെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണം സംസ്ഥാനത്ത് പൂര്‍ണ പരാജയമാണെന്ന് ഇടതുപ്രവര്‍ത്തകര്‍ തന്നെ സ്വയം സമ്മതിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇടതുപക്ഷം അധികാരത്തിലേറി ഉടന്‍ തന്നെ മന്ത്രിസഭയിലെ പ്രധാനി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും പൊലീസ് സേനയും കടുത്ത വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയും പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതും ഏറെ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ സെക്രട്ടറിയുടെ പ്രസ്താവന സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയിട്ടുണ്ട്. ചൂടേറിയ ചര്‍ച്ച നടന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സുപരിചതനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സി.പി.എം പാര്‍ട്ടിയുടെ കീഴടങ്ങലായി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.
സ്ഥാനാര്‍ഥിയെ പ്രവര്‍ത്തര്‍ക്ക് പോലും പരിചയപ്പെടുത്തേണ്ടി വരുന്ന അവസ്ഥ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടി അണികളുടെ വിലയിരുത്തല്‍. ബി.ജെ.പിയുടെയും സ്ഥിതി മറിച്ചല്ല. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാക്കളെ മത്സര രംഗത്തിറക്കാത്തത് വിവാദമായിട്ടുണ്ട്. സംസ്ഥാന ദേശീയ തലത്തില്‍ തിളങ്ങിയ ഒരു സ്ഥാനാര്‍ഥിയെ മലപ്പുറത്ത് നിര്‍ത്തണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
india3 days ago
‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്
-
india3 days ago
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്