Connect with us

News

ഒന്നിനെതിരെ അഞ്ചടിച്ച് മലപ്പുറം ചാമ്പ്യന്‍മാരായി

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ചാമ്പ്യന്‍മാരായി

Published

on

സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ചാമ്പ്യന്‍മാരായി. തൃശൂര്‍ ജില്ലയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് മലപ്പുറം ചാമ്പ്യന്‍മാരായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ പാതിര റെയ്ഡ്; അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

ഹോട്ടല്‍ മുറിയിലെ പൊലീസിന്റെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് കേസെടുത്താല്‍ അതും തനിക്ക് അനുകൂലമാകുമെന്ന് രാഹുല്‍ പറഞ്ഞു.സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണം. എന്നാല്‍, അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണം. അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാതിരാ റെയ്ഡിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കപ്പെട്ടു. ഈ വിഷയത്തില്‍ സി.പി.എമ്മില്‍ തന്നെ രണ്ട് അഭിപ്രായമാണ്. സി.പി.എമ്മിലെ രണ്ട് നേതാക്കളും ഒന്നോ രണ്ടോ മാധ്യമപ്രവര്‍ത്തകരും മാത്രം ചെയ്ത ഗൂഢാലോചനയെന്ന് തെളിഞ്ഞു കഴിഞ്ഞു.ഈ വിവാദങ്ങളൊന്നും ജനങ്ങളെ ബാധിക്കില്ല.

താന്‍ ഏത് കടയില്‍ നിന്ന് ഷര്‍ട്ട് വാങ്ങി എന്നൊക്കയാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ മൊഴി. ഗൗരവമുള്ള മൊഴിയാണ് അദ്ദേഹം കൊടുക്കേണ്ടത്. ഈ കേസിന്റെ ആയുസ് 23-ാം തീയതി വരെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

india

അലി​ഗഢ് സർവകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി

ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.

Published

on

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. അലിഗഢ് മുസ്‍ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി . ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.

1967-ല്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. എസ്. അസീസ് ബാഷ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പടുവിച്ച ഈ വിധി ശരിയാണോ എന്ന സംശയം 1981-ല്‍ അഞ്ചുമാന്‍ ഇ. റഹ്‌മാനിയ കേസില്‍ സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26- ന് സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ വിഷയം സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നത്.

Continue Reading

News

ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ പരാമര്‍ശം നടത്തി; കാനഡയില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍

കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൂജാരിയെ പുറത്താക്കിയത്.

Published

on

കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ പരാമര്‍ശം നടത്തിയതില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍. ബ്രാംപ്ടണ്‍ ക്ഷേത്രത്തിലെ പൂജാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു സഭാ മന്ദിറാണ് പൂജാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. രജീന്ദര്‍ പര്‍സാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൂജാരിയെ പുറത്താക്കിയത്. നവംബര്‍ ആറിനാണ് പൂജാരിക്കെതിരെ നടപടിയെടുത്തത്.

ബ്രാംപ്ടണിലെ ഹിന്ദുസഭ മന്ദിറിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖലിസ്ഥാന്‍ അനുകൂലികളും ഹിന്ദുക്കളായ ഇന്ത്യന്‍ വംശജരും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടല്‍ ഉണ്ടാകും വിധം പൂജാരി സംസാരിച്ചെന്നാണ് ആരോപണം. ‘നമ്മള്‍ ആരെയും എതിര്‍ക്കില്ല, എതിര്‍ത്താല്‍ മരിക്കേണ്ടി വരും’ എന്ന് പൂജാരി ഭീഷണി ഉയര്‍ത്തിയെന്നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തിലുള്ളവരും സിഖ് വിഭാഗത്തിലുള്ളവരും ഐക്യത്തോടെ കഴിയുന്ന മേഖലയാണ് ഇവിടമെന്ന് ഏറ്റുമുട്ടലില്‍ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു.

നേരത്തെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ തെരുവിലിറങ്ങിയിരുന്നു. ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തില്‍ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിരുന്നില്ല.

അതേസമയം ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഹരീന്ദര്‍ സോഹിയെന്ന പൊലീസുകാരനെ കാനഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രത്തിനുനേരെ നടന്ന പ്രതിഷേധത്തില്‍ ഹരീന്ദര്‍ സോഹിയും ഉള്‍പ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Continue Reading

Trending