Connect with us

kerala

മലപ്പുറം ബാങ്ക് ലയനം: നിയമസഭയില്‍ വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി

മലപ്പുറം ജില്ലാസഹകരണബാങ്ക് കേരളബാങ്കുമായി ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സഹകരണവകുപ്പ് മന്ത്രി.

Published

on

തിരുവനന്തപുരം: മലപ്പുറം ജില്ലാസഹകരണബാങ്ക് കേരളബാങ്കുമായി ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സഹകരണവകുപ്പ് മന്ത്രി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ യു.എ ലത്തീഫ് എം.എല്‍.എ വാങ്മൂലം ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി വി.എന്‍ വാസവന്‍ അവിടെയും ഇവിടെയും തൊടാത്ത മറുപടി നല്‍കിയത്.

ബാങ്കിംഗ് റെഗുലേഷന്‍ നിയമം 44 എ വകുപ്പ് അനുസരിച്ചുള്ള അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യമാണ് എം.എല്‍.എ ഉന്നയിച്ചത്. ലയനത്തിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയും സുപ്രിം കോടതിയും സര്‍ക്കാര്‍ നിലപാട് ശരിവെച്ചു എന്നു പറഞ്ഞ മന്ത്രി, ആര്‍.ബി.ഐ അനുമതിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. സഹകരണമേഖലയില്‍ നിലനിര്‍ത്തിയാണ് കേരളബാങ്ക് രൂപീകരണത്തിന് ആര്‍.ബി.ഐ അനുമതി നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

ഫെബ്രുവരി 23നാണ് രാഘവന് കടന്നൽ കുത്തേറ്റത്.

Published

on

കോഴിക്കോട് മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തൂവാട്ടപ്പൊയിൽ സ്വദേശി രാഘവൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 23നാണ് രാഘവന് കടന്നൽ കുത്തേറ്റത്.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടാവുകയായിരുന്നു. തൊഴിലാളികളുടെ നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ രാഘവനെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. രാഘവന്റെ വളർത്തുനായയും കടന്നൽ കുത്തേറ്റ് മരിച്ചിരുന്നു.

Continue Reading

kerala

പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍

കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

Published

on

കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്.

പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി ആക്രമിച്ചിരുന്നില്ല. വിഷയത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

കണ്ണൂര്‍ മുതിയങ്ങ വയലിലാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത്. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

gulf

റിയാദില്‍ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങി​ന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.

Published

on

റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​. വാഹനാപകടമുണ്ടാവുന്നത്​ രണ്ടാഴ്​ച മുമ്പാണ്​.

റിയാദ്​ റിമാലിൽ ദമ്മാം ഹൈവേയുടെ ഓരത്ത്​ നിൽക്കുമ്പേൾ ബംഗ്ലാദേശി പ​​ൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട്​ വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ്​ റിയാദ്​ എക്​സിറ്റ്​ 14ലെ അല്‍മുവാസാത്ത് ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നലെയാണ്​ മരിച്ചത്​.

തൊഴിൽ വിസയിൽ ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങി​ന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.

Continue Reading

Trending