Connect with us

kerala

അന്തർദേശീയ കയാക്കർമാർ പങ്കെടുക്കുന്ന മലബാർ റിവർ ഫെസ്റ്റ്‌ ആഗസ്റ്റ് നാലിന് തുടങ്ങും

.വിനോദസഞ്ചാര വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും  ജില്ലാ പഞ്ചായത്തും ചേർന്ന്‌  ഇന്ത്യൻ കായാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌.

Published

on

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ കയാക്കിങ്‌ ചാമ്പ്യൻഷിപ്പ്‌ ആഗസ്‌ത്‌ നാലു മുതൽ ആറുവരെ  ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കും.കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ, എന്നീ വിഭാഗങ്ങളിലാണ് മത്സരം. കേരളത്തിൽനിന്നുളള കയാക്കർമാർക്കുപുറമെ 10 വിദേശ രാജ്യങ്ങളിൽനിന്നായി അന്തർദേശീയ കയാക്കർമാരും ഇരുന്നൂറോളം ദേശീയ കയാക്കർമാരും പങ്കെടുക്കും. ദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പും ഇതിന്റെ ഭാഗമായി നടക്കും. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്‌ഷൻ ട്രയൽസിനും ആദ്യമായി കേരളം വേദിയാകും.വിനോദസഞ്ചാര വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും  ജില്ലാ പഞ്ചായത്തും ചേർന്ന്‌  ഇന്ത്യൻ കായാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മം​ഗളൂരു ഹിന്ദുത്വ ആൾക്കൂട്ടക്കൊല: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി

Published

on

മം​ഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മം​ഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോ​ഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.

Continue Reading

kerala

ലഹരി ഉപയോഗം പിന്തുണക്കില്ല, വേടന്റെ പാട്ടിലെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ സമ്മതിക്കില്ല: ഷാഫി പറമ്പില്‍

Published

on

കോഴിക്കോട്: വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ എംപി. വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല എന്നാല്‍, അയാള്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി പലരും നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. പക്ഷെ വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി ഇതിനെ കാണരുത്. അങ്ങനെ പലരും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഉണ്ടാകുന്ന നീതിയും ന്യായവുമല്ല വേടന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. ചില ആളുകളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതല്ല ലഹരിക്കെതിരായ പോരാട്ടം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം’- ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

kerala

സമൂഹത്തില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ് ഇരട്ടനീതി: വേടന്‍

വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു

Published

on

പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു.

ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്‍ പറഞ്ഞു.

പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലെന്ന് കോടതി പറഞ്ഞു.

Continue Reading

Trending