Connect with us

kerala

മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

Published

on

സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം സൈക്കിൾ റൈഡേഴ്സ് യാത്രയിൽ പങ്കാളികളായി.
മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേരള അഡ്‍വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്.
അരീക്കോട് നടന്ന പരിപാടിയിൽ ഡി ടി പി സി സെക്രട്ടറി വിപിൻചന്ദ്ര, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; ഒരാള്‍കൂടി പിടിയില്‍

സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇയാളാണെന്നാണ് വിവരം

Published

on

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഗുണ്ടാതലവനായ സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇയാളാണെന്നാണ് വിവരം. ഒളിവിലായിരുന്ന പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. രണ്ട് പ്രതികളെയാണ് ഇനി പിടിയിലാകാനുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്ന സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Continue Reading

kerala

റി എഡിറ്റഡ് എമ്പുരാന്‍; ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളില്‍ ആരംഭിച്ചു

തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി

Published

on

തിരുവനന്തപുരം ആര്‍ടെക് മാളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി. ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കും.

ഇരുപത്തിനാല് കടുംവെട്ടുമായാണ് എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. വില്ലന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കി.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും മുഴുവന്‍ ഒഴിവാക്കി. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.

Continue Reading

kerala

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല;  സിപിഎം സംഘടനാ റിപ്പോര്‍ട്ട്

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Published

on

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എതിര്‍പാര്‍ട്ടികളുമായി ആശ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് നില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending