Connect with us

News

‘മാല്‍’ (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.

Published

on

പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ‘മാല്‍’ (MAL) എന്നാണ് പേരിട്ടത്. 1972ല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്‍ പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്‍എച്ചഎസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് (ബ്രിസ്റ്റോള്‍), ഇന്റര്‍നാഷ്ണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി, ബ്രിസ്റ്റോള്‍ യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്‍ ബയോളജിസ്റ്റ് ടിം സാച്ച്വെല്‍ പറഞ്ഞു.

‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്‍ അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.

 

 

 

india

‘പുഷ്‍പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക

Published

on

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

kerala

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു

Published

on

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Continue Reading

Trending