Connect with us

india

ബീഫ് കഴിക്കുന്നത് എതിര്‍ത്തിട്ടില്ല, മഹാത്മ ഗാന്ധിയെ കുറിച്ച് നുണ പറഞ്ഞു; സവര്‍കറെ തുറന്നുകാട്ടി അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം

1908ല്‍ ലണ്ടനിലെ ഇന്ത്യ ഹൗസില്‍ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്‍കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു.

Published

on

വി.ഡി. സവര്‍കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം. മഹാത്മാ ഗാന്ധിയെ കുറിച്ചും സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും സവര്‍കര്‍ നുണകള്‍ പറഞ്ഞുപരത്തിയെന്ന് ആരോപിച്ച അരുണ്‍ ഷൂരി ആനുകൂല്യങ്ങള്‍ക്കായി ബ്രിട്ടീഷുകാരോട് യാചിച്ചുവെന്നും അരുണ്‍ ഷൂരി പുസ്തകവുമായി ബന്ധപ്പെട്ട് കരണ്‍ ഥാപ്പറുമായി നടത്തിയ ചര്‍ച്ചക്കിടെ വെളിപ്പെടുത്തി.

1908ല്‍ ലണ്ടനിലെ ഇന്ത്യ ഹൗസില്‍ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്‍കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു. ഗാന്ധി ആ സമയത്ത് ലണ്ടന്‍ നഗരത്തില്‍ പോലുമുണ്ടായിരുന്നില്ലെന്നു ഷൂരി ചൂണ്ടിക്കാട്ടി. ഏതൊരാളെയും ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത് സുഹൃത്തേ എന്നാണ്. ഹിറ്റ്‌ലര്‍ക്ക് പോലും അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്നാണ് അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്.

എന്നിട്ടും ഇക്കാര്യത്തില്‍ സംശയിക്കുന്നവര്‍ സവര്‍കര്‍ പലപ്പോഴും ഗാന്ധിക്ക് നല്‍കിയിട്ടുള്ള വിശേഷണങ്ങള്‍ പരിശോധിച്ചാല്‍ അത് തീര്‍ന്ന്കിട്ടുമെന്നും ഷൂരി പറഞ്ഞു. സഞ്ചരിക്കുന്ന പ്ലേഗ് എന്നും തലക്കു വെളിവില്ല എന്നുമാണ് പലപ്പോഴും സവര്‍കര്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ എന്റെ പുസ്തകത്തില്‍ രണ്ട് പേജുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും ഷൂരി സൂചിപ്പിച്ചു.

ഇതുപോലെയാണ് സവര്‍കര്‍ സുഭാഷ് ചന്ദ്രബോസിനെ കുറിച്ചു പറഞ്ഞിട്ടുള്ളതും. ബോസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് സവര്‍കര്‍ അവകാശപ്പെട്ടിട്ടുള്ളത്. ഇതെല്ലാം നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളാണ്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാനും ഇന്ത്യന്‍ നാഷനല്‍ ആര്‍മി സ്ഥാപിക്കാനും ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും താന്‍ ബോസിന് ഉപദേശം നല്‍കിയെന്നാണ് സവര്‍കര്‍ പറഞ്ഞത്.

സവര്‍കര്‍ ഒരിക്കലും പശുവിനെ ആരാധിച്ചിരുന്നില്ല. നായ,പൂച്ച, പട്ടി, കഴുത തുടങ്ങിയ മൃഗങ്ങളെ പോലെയാണ് അദ്ദേഹം പശുവിനെയും കണ്ടത്. പശുവിന്റെ മൂത്രവും ചാണകവും ഭക്ഷിച്ചാല്‍ പാപം മുഴുവന്‍ ഇല്ലാതാകുമെന്നും രോഗങ്ങള്‍ മാറുമെന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.പശുമാംസം ഭക്ഷിക്കുന്നതിനെ പോലും സവര്‍കര്‍ എതിര്‍ത്തിരുന്നില്ല. പന്നിയിറച്ചി കഴിക്കുന്നതും.ഷൂരി വിശദീകരിച്ചു.

സവര്‍കറെ തുറന്നുകാട്ടുകയാണ് പുസ്തകത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും അരുണ്‍ ഷൂരി വ്യക്തമാക്കി. വലിയ പഠനങ്ങള്‍ക്കൊന്നും മിനക്കെടാതെ തന്നെ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ സവര്‍കറുടെ വാദങ്ങള്‍ നുണകളാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ സവര്‍കറുടെ അനുയായികള്‍ വേട്ടയാടുമെന്ന് നിങ്ങള്‍ ഭയന്നേക്കാം.

എന്നാല്‍ കെട്ടിച്ചമച്ച എല്ലാ കാര്യങ്ങള്‍ക്കും മീതെ സത്യം തെളിഞ്ഞു നില്‍ക്കുകയാണ്. സവര്‍കറെ കുറിച്ച് ആളുകള്‍ക്ക് പല സംശയങ്ങളുമുണ്ട്. അദ്ദേഹം പശുവിനെ ആരാധിച്ചിരുന്നോ? അതോ സാധാരണ മൃഗത്തെ പോലെയാണോ കണ്ടത്? ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിരുന്നോ? അതോ അവരെ പ്രീണിപ്പിക്കാനാണോ ശ്രമിച്ചത്…എന്നിങ്ങനെ. ഉടന്‍ പുറത്തിറങ്ങുന്ന ‘ദ ന്യൂ ഐക്കണ്‍: സവര്‍കര്‍ ആന്‍ഡ് ദ ഫാക്ട്‌സ്’ തന്റെ പുസ്തകത്തിലൂടെ അതിനെല്ലാം വിശദമായ ഉത്തരം ലഭിക്കുമെന്നും അരുണ്‍ ഷൂരി അഭിമുഖത്തില്‍ വിശദമാക്കി. സവര്‍കറുടെ അനുയായികളെ ഞെട്ടിപ്പിക്കുന്നതും വിമര്‍ശകരെ അത്ഭുതപ്പെടുത്തുന്നതുമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അരുണ്‍ ഷൂരി പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending