ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എം.എല്‍.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും എന്‍. സി.പിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 30ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ വിമത ശിവസേന എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 17ന് സുപ്രീം കോടതി നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേകറിന് ഒരു അവസരം കൂടി അനുവദിച്ചിരുന്നു. 2022 ജൂണ്‍, ജൂലൈ മാസങ്ങളില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് 2023 മെയ് 11ന് വിധി പ്രസ്താവിച്ചിരുന്നു.