Connect with us

kerala

കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി രാജിവെക്കണം: വി.ഡി. സതീശന്‍

കേരളം പാകിസ്ഥാനായതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും വേട്ടു ചെയ്തത് ഭീകരര്‍ മാത്രമാണെന്നുമുള്ള പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും കേരള ജനതയെ അപമാനിക്കലുമാണ്.

Published

on

കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച് ആക്ഷേപിക്കുകയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം പാകിസ്ഥാനായതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും വേട്ടു ചെയ്തത് ഭീകരര്‍ മാത്രമാണെന്നുമുള്ള പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും കേരള ജനതയെ അപമാനിക്കലുമാണ്.

സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ സി.പി.എം തുടങ്ങി വച്ച വര്‍ഗീയ പരമാര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിരെ ബി.ജെ.പി ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ വിജയരാഘവന്‍ പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവന.

വിജയരാഘവനെ തിരുത്തുന്നതിനു പകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കേരളത്തെ മിനി പാകിസ്താനെന്ന് ബി.ജെ.പി നേതാവ് ആക്ഷേപിച്ചതില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇനിയെങ്കിലും തയാറാകണം. അതിന് തയാറായില്ലെങ്കില്‍ ബി.ജെ.പിയും സി.പി.എമ്മും രണ്ടല്ല, ഒന്നാണെന്നു ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ തുറന്നു സമ്മതിക്കണം. മഹാരാഷ്ട്രയിലെ മന്ത്രി കേരളത്തെ ആക്ഷേപിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാധ്യമ അവാര്‍ഡ്; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഡയമണ്ട് പോളിന്

2023 ഒക്ടോബറില്‍ തൃശ്ശൂര്‍ വെച്ച് നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികോത്സവുമായി ബന്ധപ്പെട്ട മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Published

on

2023 ഒക്ടോബറില്‍ തൃശ്ശൂര്‍ വെച്ച് നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികോത്സവുമായി ബന്ധപ്പെട്ട മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീ. ജോണ്‍ സാമൂവല്‍, ശ്രീ. രവി മേനോന്‍, ശ്രീ. വിനോദ്.എ. എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് ചന്ദ്രിക ദിനപ്പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ശ്രീ. ഡയമണ്ട് പോളിന്.

 

Continue Reading

kerala

മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ; കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതര പരിക്ക്

ഫ്‌ളവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി.

Published

on

മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ കാണാനെത്തിയ വീട്ടമ്മതെന്നിവീണ് ഗുരുതര പരിക്ക്. നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തട്ടി വീണ വീട്ടമ്മയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഫ്‌ളവര്‍ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും വീണാണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിന് പരുക്കേറ്റത്. തുടര്‍ന്ന് ഫ്‌ളവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി.

അതേസമയം അപകടം സംഭവിച്ചിട്ടും അധികൃതര്‍ ഇടപ്പെട്ടില്ലെന്ന് ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും സ്വയം വാഹനം വിളിച്ച് ആശുപത്രിയില്‍ പോവുകയാണ് ഉണ്ടായതെന്നും വീട്ടമ്മ പറഞ്ഞു. കൈയ്ക്ക് ഒടിവുണ്ടെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബിന്ദു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. അപകടത്തില്‍ ജില്ലാ കലക്ടര്‍ക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കി. എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജി.സി.ഡി.എയമായിരുന്നു സംഘാടകര്‍. കൊച്ചി കോര്‍പറേഷന്റെ ഉത്തരവിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്‌ളവര്‍ ഷോ നിര്‍ത്തി.

Continue Reading

kerala

അഭിമന്യുവിനെ ഒറ്റിയതിന് അബ്ദുറഹ്മാന് കിട്ടിയ പ്രതിഫലമാണ് എസ്.ഡി.പി.ഐ പിന്തുണ:  പി.കെ ഫിറോസ്

Published

on

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തിയതിൻ്റെ പ്രതിഫലമാണ് താനൂരിൽ വി അബ്ദുറഹ്മാന് കിട്ടിയ എസ്ഡിപിഐ പിന്തുണയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിൽ വി അബ്ദുറഹ്മാൻ്റെ വിജയം എസ്.ഡി.പി.ഐ പിന്തുണയിലാണെന്ന് നേരത്തേ പറഞ്ഞതാണ്. ഇപ്പോൾ മലപ്പുറം ജില്ലാ എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവനയിലൂടെ അതിന് വ്യക്തത നൽകിയിരിക്കുന്നു. എസ്.ഡി.പി.ഐ പിന്തുണ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുന്ന ലഭിച്ചിരുന്നു എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്തുണ നൽകുമ്പോൾ വി അബ്ദുറഹ്മാൻ്റെ വാഗ്ദാനം പണമായിരുന്നെങ്കിലും അഭിമന്യവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തണമെന്ന ആവശ്യമായിരുന്നു എസ്.ഡി.പി.ഐ മുന്നോട്ട് വെച്ചത്.

കഴിഞ്ഞ ആറ് വർഷമായി വിചാരണ പോലും തുടങ്ങാത്തതിലൂടെ വി അബ്ദുറഹ്മാൻ നൽകിയ ഉറപ്പ് പാലിച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ 11 നിർണായക രേഖകൾ കോടതിയിൽ നിന്നും കാണാതായത് കരാറിൻ്റെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. തങ്ങൾക്ക് എതിരായ വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കെതിരെ സമരം നടത്തുന്നവരും മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നവരും കോടതിയിൽ നിന്നും കൂട്ടത്തിലൊരുത്തനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള രേഖകൾ നഷ്ടപെട്ടിട്ടും മിണ്ടാതിരിക്കുന്നതിലും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസിൻ്റെ സമീപനത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറും കൊല ചെയ്തവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മന്ത്രി വി അബ്ദുറഹ്മാനോടുള്ള നിലപാട് എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച മന്ത്രിയെ പുറത്താക്കാൻ സി.പി.എം തയ്യാറുണ്ടോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

Continue Reading

Trending