Connect with us

india

വേവിക്കണ്ട,ചൂടുവെള്ളത്തിലിട്ടാല്‍ ചോറു റെഡി; ‘മാജിക് അരി’ വിളവെടുത്ത് കര്‍ഷകന്‍

അസമില്‍ ഇതിനകംതന്നെ കൃഷിചെയ്തു വിജയിച്ചതാണ് ബോക സൗല്‍ ഇനം നെല്ല്

Published

on

ഹൈദരാബാദ്: ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവെച്ചാല്‍ ചോറ് റെഡി. വേവിക്കാതെതന്നെ ചോറ് തയ്യാറാക്കാന്‍ കഴിയുന്ന ‘മാജിക് അരി’ വിളയിച്ചെടുത്തിരിക്കുകയാണ് തെലങ്കാനയിലെ ഒരു കര്‍ഷകന്‍. കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് എന്ന യുവ കര്‍ഷകനാണ് ബോക സൗല്‍ എന്ന ഇനം നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്. അസമില്‍ ഇതിനകംതന്നെ കൃഷിചെയ്തു വിജയിച്ചതാണ് ബോക സൗല്‍ ഇനം നെല്ല്.

അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബോക സൗല്‍ കൃഷിചെയ്തു വരുന്നത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ വളരില്ലാത്തതിനാല്‍ ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് ഈ നെല്ല് കൃഷി ചെയ്യേണ്ടത്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രേട്ടീനും അടങ്ങിയിട്ടുള്ളതാണ് അരി.

ജൂണില്‍ നെല്ല് വിതച്ച് ഡിസംബര്‍ മാസത്തിലാണ് അരിയുടെ വിളവെടുപ്പ് നടത്തുന്നത്. ഗ്യാസിന്റെ വില ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ ഈ ബജറ്റ് ഫ്രണ്ട്‌ലി അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ബോക സൗല്‍ ദഹനപ്രക്രിയയെ ഏതുതരത്തില്‍ ബാധിക്കുമെന്നറിയാല്‍ ഗവേഷണങ്ങള്‍ തുടങ്ങിയതായി കൃഷി വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

​യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നിപ്പ് മുറുകുന്നു

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു.

Published

on

സഖ്യകക്ഷിയിൽനിന്നടക്കം കടുത്ത വിമർ​ശനത്തിനിടയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ തീവ്ര ഹിന്ദുത്വ മുദ്രാവാക്യം ‘ബത്തേംഗേ തോ കത്തേംഗേ’ . സഖ്യകക്ഷിയിൽനിന്ന് നിശിതമായ തിരിച്ചടി മാത്രമല്ല ബി.ജെ.പിയിലെ ചിലരിൽനിന്ന് പൊതു വിസമ്മതത്തിനും ഇത് കാരണമായി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിയിറക്കിയ മുദ്രാവാക്യ​ത്തെ സഖ്യ കക്ഷിയായ എൻ.സി.പി വിമതപക്ഷത്തി​​ന്‍റെ തലവനായ അജിത് പവാറാണ് ആദ്യം വിമർ​ശിച്ചത്. അതി​​ന്‍റെ പേരിൽ അജിത് പവാറിനെ ബി.​ജെ.പി തിരിച്ചടിക്കുകയും ചെയ്തു.

ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും യോഗി ആദിത്യനാഥി​ന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പരോക്ഷമായി അകന്നുനിന്നു. വികസനം മാത്രമാണ് ത​ന്‍റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ത​ന്‍റെ പ്രചാരണ യോഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവൻ ശരദ് പവാറി​ന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ പിളർത്തി അജിത് പവാർ കഴിഞ്ഞ വർഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ‘മഹായുതി’ സർക്കാറിൽ ചേർന്നിരുന്നു. ദിവസങ്ങളായി അജിത്, യോഗിയുടെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമെങ്കിലും മഹാരാഷ്ട്രയിൽ ഏശില്ലെന്ന് അജിത് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു. ഹിന്ദു വിരുദ്ധ പ്രത്യയശാസ്ത്ര ‘ഹാങ് ഓവർ’ മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി അജിത് പവാർ ഹിന്ദു വിരുദ്ധ ആശയങ്ങൾക്കൊപ്പമായിരുന്നു. ഹിന്ദുത്വയെ എതിർക്കുന്ന മതേതരരായ ആളുകൾക്കൊപ്പമായിരുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും എന്നായിരുന്നു ഫഡ്‌നാവിസി​ന്‍റെ വാക്കുകൾ. എന്നാൽ, പാർട്ടിക്കത്ത് മുദ്രാവാക്യത്തോട് വിയോജിച്ച അശോക് ചവാനെ കുറിച്ച് ഫഡ്‌നാവിസ് മൗനം പാലിച്ചു. ‘എ​ന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

മുദ്രാവാക്യം നല്ലതല്ലെന്നും അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനും പറഞ്ഞു. ‘വികസനത്തിനു മാത്രം പ്രവർത്തിക്കണമെന്നാണ് എ​ന്‍റെ വിശ്വാസം. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടേതാക്കുക എന്നതാണ് ഒരു നേതാവി​ന്‍റെ ജോലി. അതിനാൽ, നമ്മൾ ഇത്തരം ഒരു വിഷയവും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരേണ്ടതില്ല’ -ചവാൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉന്നത നേതൃത്വം കർശനമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ പലരും നിരാശരാണെന്ന സൂചനയാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ‘ദേശസ്നേഹികളും’ ‘ഔറംഗസേബി​ന്‍റെ അനുയായികളും’ തമ്മിലുള്ള പോരാട്ടമാണെന്നാണ് വ്യാഴാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കാവി പാർട്ടി ഭരണഘടനക്ക് ഭീഷണിയാണെന്ന പ്രതിപക്ഷത്തി​ന്‍റെ ആരോപണത്തെ പ്രതിരോധിക്കാനും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആഹ്വാനം തടയാനും ബി.ജെ.പിയും ആർ.എസ്.എസും സംയുക്തമായി ആവിഷ്‌കരിച്ച തന്ത്രമാണ് ഈ കടുത്ത പ്രചാരണം എന്ന് കരുതപ്പെടുന്നു. ‘ഭരണഘടനക്കെതിരായ ഭീഷണി’ എന്ന ആഖ്യാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മങ്ങലേൽപിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കാൻ ‘ഹിന്ദുത്വ ചുറ്റിക’ ഉപയോഗിച്ച് അടിക്കണമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതിന് പിന്നിൽ ‘വോട്ട് ജിഹാദ്’ ഒരു ഘടകമാണെന്ന് ആവർത്തിച്ച് ആരോപിച്ച് ഫഡ്‌നാവിസ് ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു. പിന്നാലെ യോഗി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘ബാത്തേംഗേ’ മുദ്രാവാക്യവും ഉയർത്തി.

Continue Reading

india

മട്ടന്‍ കഷ്ണം ലഭിച്ചില്ല, കിട്ടിയത് ഗ്രേവി മാത്രം, ബി.ജെ.പി എം.പിയുടെ വിരുന്നില്‍ കൂട്ടത്തല്ല്‌

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്.

Published

on

യു.പിയിലെ  മിർസാപൂർ ജില്ലയിലെ ഭദോഹിയിൽ ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൂട്ടത്തല്ലിനിടെ ചിലർ റൊട്ടിയും മട്ടൻകറികളും കവറുകളിലാക്കി സ്ഥലംവിടുന്നതും കാണാമായിരുന്നു.

ഭക്ഷണം വിളമ്പുന്നതിനിടെ എം.പിയുടെ ഡ്രൈവറുടെ സഹോദരൻ മട്ടൻ കഷ്ണങ്ങൾക്കു പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്നം ആരംഭിച്ചത്. ആട്ടിറച്ചി കിട്ടാത്തതിൽ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരൻ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും പിന്നീടത് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആളുകൾ പരസ്പരം ഏറ്റുമുട്ടി.

സമീപഗ്രാമങ്ങളിൽനിന്നടക്കം 250ഓളം പേരാണ് പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

Continue Reading

india

ഡെറാഡൂണിലെ പ്രശസ്തമായ ഡൂണ്‍’ സ്‌കൂള്‍ വളപ്പിലെ ‘മഖ്ബറ’ തീവ്ര ഹിന്ദുത്വ സംഘം പൊളിച്ചുനീക്കി

പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.

Published

on

ഡെറാഡൂണിലെ ​പ്രശസ്തമായ ‘ഡൂൺ’ സ്‌കൂൾ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവർ പൊളിച്ചുനീക്കി. അടുത്തിടെ നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിർമിതി പൊളിച്ചുകളയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഡൂൺ സ്‌കൂൾ അധികൃതർ ഔപചാരികമായ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.

രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് സ്കൂൾ അതിർത്തിക്കുള്ളിലെ മൂലയിൽ ഉണ്ടായിരുന്ന ഒരു പഴയ മഖ്ബറയായിരുന്നു. ഇത് പൊളിക്കുന്നതിന് ഞങ്ങൾ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ദിവസങ്ങൾക്കുമുമ്പ് ചിലർ മതിൽവഴി കയറി മഖ്ബറ പൊളിച്ചുമാറ്റി. വെള്ളിയാഴ്ച നടന്ന സംഭവം അറിഞ്ഞയുടൻ ഞാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അയച്ചു. എന്നാൽ, ആർക്കെതിരെയും സ്‌കൂൾ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ‘ഡൂൺ’ സ്കൂളിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, അദ്ദേഹത്തി​ന്‍റെ മകനും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിശങ്കർ അയ്യർ, നവീൻ പട്നായിക്, കമൽനാഥ്, എഴുത്തുകാരായ വിക്രം സേത്ത്, അമിതാവ് ഘോഷ്, രാമചന്ദ്ര ഗുഹ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, പ്രണോയ് റോയ് തുടങ്ങിയ ശ്രദ്ധേയരായ പൂർവ വിദ്യാർഥികളുടെ നീണ്ട ചരിത്രമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നതിനാൽ കാമ്പസ് അതീവ സുരക്ഷാ മേഖലയാണ്. ഡെറാഡൂണിലെ ആൺകുട്ടികൾക്കായുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ബോർഡിംഗ് സ്കൂളാണിത്.

സ്‌കൂളി​ന്‍റെ അതിർത്തിക്കകത്തുള്ള മഖ്ബറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെയും അധികാരികളെയും അടുത്തിടെ കണ്ടിരുന്നുവെന്ന് ഹിന്ദു സംഘടനാ നേതാവ് സ്വാമി ദർശൻ ഭാരതി പറഞ്ഞു. ആരു ചെയ്‌താലും പൊളിക്കലിനെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്തിന് ഒരു സ്‌കൂളിനുള്ളിൽ ഒരു ശവകുടീരം ഉണ്ടാകണം? അതും ‘ഡൂൺ’ പോലെയുള്ള ഒരു അഭിമാനകരമായ സ്‌കൂളി​ന്‍റെ ചുവരുകൾക്കുള്ളിൽ. ഇത് സംസ്ഥാനത്തെ ‘ഭൂ ജിഹാദി​ന്‍റെ’ വ്യാപ്തി കാണിക്കുന്നു-ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ സ്ഥാപകയായ ഭാരതി പറഞ്ഞു.

മഖ്ബറ പഴയതാണെന്നും സ്കൂൾ അധികൃതർ അടുത്തിടെ നവീകരിച്ചിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ 2022ൽ മുഖ്യമന്ത്രി ധാമി നടപടികൾ ആരംഭിച്ചു. 5,000 ഏക്കർ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഇതുവരെ നീക്കിയതായി അധികൃതർ പറയുന്നു.

അതേസമയം, മഖ്ബറ നിലകൊള്ളുന്ന സ്‌കൂളി​ന്‍റെ ഭാഗം ഒരു കാലത്ത് തങ്ങളുടെ സ്വത്തായിരുന്നുവെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അവകാശപ്പെട്ടു. രേഖകൾ പ്രകാരം പ്രസ്തുത പ്രദേശത്തെ 57 ഏക്കർ ഭൂമി ഞങ്ങളുടേതാണ്. എന്നാൽ അതി​ന്‍റെ നിലവിലെ സ്ഥിതി അറിയില്ല -ഒരു വഖഫ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്കൂളിനോട് ചേർന്നുള്ള ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും വഖഫ് ബോർഡി​ന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിനുള്ളിലെ ‘മഖ്ബറ’ പൊളിച്ചതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഭരണകൂടത്തി​ന്‍റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഭൂമി വഖഫ് ബോർഡിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നുമായിരുന്നു ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസി​ന്‍റെ മറുപടി.

Continue Reading

Trending