Connect with us

india

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് ചൗഹാന്‍ ആവശ്യപ്പെട്ടത്. ബദ്വാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള ഏക സിവില്‍ കോഡ് എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ അവതരിപ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പൊതു നിയമത്തെയാണ് ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് വക്താക്കളുടെ വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റ​മ​ദാ​നി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി ബോ​ളി​വു​ഡ് ന​ടി ഹി​ന ഖാ​ൻ. കു​റ​ച്ചുനാ​ളാ​യി അ​ർ​ബു​ദ ചി​കി​ത്സ​ക്കു വി​ധേ​യ​യാ​യി ക​ഴി​യു​ന്ന ഹി​ന, സ​ഹോ​ദ​ര​ൻ ആ​മി​റി​നൊ​പ്പ​മാ​ണ് വി​ശു​ദ്ധ​ഭൂ​മി​യി​ലെ​ത്തി​യ​ത്. ഉം​റ ച​ട​ങ്ങി​നി​ടെ​യു​ള്ള ത​ന്റെ വി​വി​ധ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെച്ചു.

‘‘ദൈ​വ​ത്തി​നു ന​ന്ദി, ഉം​റ 2025. എ​ന്റെ ഇ​ങ്ങോ​ട്ടേ​ക്ക് ക്ഷ​ണി​ച്ച​തി​നു അ​ല്ലാ​ഹു​വി​നു ന​ന്ദി പ​റ​യു​ന്നു. ഹൃ​ദ​യം കൃ​ത​ജ്ഞ​ത​യാ​ൽ നി​റ​ഞ്ഞ് വാ​ക്കു​ക​ൾ കി​ട്ടാ​താ​കു​ന്നു. അ​ല്ലാ​ഹു എ​നി​ക്ക് പൂ​ർ​ണ രോ​ഗ​ശ​മ​നം ന​ൽ​ക​ട്ടെ, ആ​മീ​ൻ’’ -ഹി​ന ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.

ത​നി​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഹി​ന​ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ജ് മൂ​ന്ന് അ​ർ​ബു​ദ​ത്തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ് താ​നെ​ന്നും ക​രു​ത്തോ​ടെ രോ​ഗ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും ഹി​ന പ​റ​യു​ക​യു​ണ്ടാ​യി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

india

നടി രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം; ബിജെപി എംഎല്‍എക്കെതിരെ കേസ്

ബിജാപൂര്‍ സിറ്റി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്

Published

on

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ താരം രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്. ബിജാപൂര്‍ സിറ്റി എംഎല്‍എയാണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലി. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് യത്‌നാലിനെതിരെ പരാതി നല്‍കിയത്.

യത്‌നാല്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 (സ്ത്രീയെ അപമാനിക്കല്‍) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ അശ്ലീല പരാമര്‍ശം നടത്തിയത്.

കര്‍ണാടക ഡിജിപി രാംചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു ദുബൈയില്‍ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വര്‍ണവുമായി വരുന്നതിനിടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. തുടര്‍ന്ന് രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.6 കോടി വിലമതിക്കുന്ന സ്വര്‍ണവും 2.67 കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Continue Reading

india

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; 25 പേര്‍ കസ്റ്റഡിയില്‍ കര്‍ഫ്യു തുടരുന്നു

സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മഹല്‍, ഹന്‍സപുരി എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്‍ഫ്യു തുടരുന്നതിനാല്‍ അനാവശ്യമായ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ സ്ഥിരീകരിച്ചു. ‘നിലവില്‍ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. നാഗ്പൂര്‍ സെന്ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് കല്ലെറിയുകയായിരുന്നു.

Continue Reading

Trending