Connect with us

india

സഭയില്‍ ബഹളമുണ്ടാക്കി; ബംഗാളില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗാള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി എം.എല്‍എമാരെ സസ്‌പെന്റ് ചെയ്തു.

Published

on

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി എം.എല്‍എമാരെ സസ്‌പെന്റ് ചെയ്തു. സുദീപ് മുഖോപാധ്യായ, മിഹിര്‍ ഗോസ്വാമി എന്നിവരെയാണ് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി കൊണ്ടുവന്ന പ്രമേയം സ്പീക്കര്‍ ബിമന്‍ ബാനര്‍ജി വോട്ടിനിടുകയായിരുന്നു. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം. എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ക്ക് പ്രസംഗം മേശപ്പുറത്തു വെച്ച് മടങ്ങേണ്ടിവന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്രമത്തിന് ഇരയായവരുടെ ഫോട്ടോകളും പോസ്റ്ററുകളും വഹിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. സഭാനടപടികള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചെങ്കിലും എം.എല്‍.എമാര്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ തൃണമൂല്‍ അംഗങ്ങളും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയതോടെ സഭാ നടപടികള്‍ പൂര്‍ണമായും തടസപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു.

Published

on

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

Continue Reading

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

india

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.

Published

on

സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇറങ്ങിയ രൂപ തിരിച്ചുകയറി. എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വ്യാപാരികളുടെ നിഗമനം.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ കയറ്റം. ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്.

വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

Trending