Connect with us

kerala

മടവൂര്‍ പുല്ലാളൂര്‍ ഉപതെരഞ്ഞെടുപ്പ്;യു.ഡി.എഫിന് വന്‍ വിജയം

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സിറാജ് ചെറുവലത്ത് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച്, സീറ്റ് നിലനിര്‍ത്തി.

Published

on

കൊടുവള്ളി :മടവൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക്(പുല്ലാളൂര്‍) നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സിറാജ് ചെറുവലത്ത് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച്, സീറ്റ് നിലനിര്‍ത്തി.

എല്‍.ഡി.എഫില്‍ മുന്നണി ധാരണ പ്രകാരം മത്സരിച്ച എന്‍.സി.പി.യിലെ ഒ.കെ.അബ്ബാസിന് 376 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ഥി വാസുദേവന്‍ ഭട്ടതിരിപ്പാടിന് 34 വോട്ടും, സ്വതന്ത്രരായ പി. അബ്ബാസിന് നാല് വോട്ടും, അബ്ബാസിന് എട്ട് വോട്ടുമാണ് ലഭിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

സര്‍വ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Published

on

തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി കൈക്കലാക്കിയ പെന്‍ഷന്‍ തുകയും ഇതിന്റെ 18 ശതമാനം പലിശയും ഇവര്‍ തിരിച്ചടക്കണമെന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കി. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പും പൊതു ഭരണ വകുപ്പും ആറു പേരെ വീതം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1458 ജീവനക്കാരാണ് പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

മൃഗസംരക്ഷണ വകുപ്പില്‍ ക്രമവിരുദ്ധമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ 74 പേരില്‍ 70 പേരും ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പെന്‍ഷന്‍ തട്ടിയെടുത്തവരില്‍ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തില്‍ ക്രമവിരുദ്ധമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ ഏറെയും.

Continue Reading

kerala

സുഹൃത്തിനെ വീടുകയറി ആക്രമിച്ചു; പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് ജീവനൊടുക്കി

വീരണക്കാവ് അരുവിക്കുഴി സ്വദേശി അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്

Published

on

തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ ആത്മഹത്യചെയ്തു. വീരണക്കാവ് അരുവിക്കുഴി സ്വദേശി അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി സ്വദേശി പ്രവീണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റികയുമായെത്തിയ അനില്‍ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിരവധി തവണ അനില്‍ കുമാര്‍ പ്രവീണിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. പരിക്കേറ്റ പ്രവീണ്‍തന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹ്യത്തുക്കള്‍ സ്ഥലത്തെത്തി പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് പ്രവീണ്‍. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ആക്രമി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Continue Reading

kerala

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി മടങ്ങുന്നത്: രാഹുല്‍ ഗാന്ധി

അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്:  എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

 

Continue Reading

Trending