Connect with us

india

യന്ത്രത്തകരാര്‍; ഡല്‍ഹിയില്‍നിന്നു പറന്ന വിമാനത്തിന് റഷ്യയില്‍ അടിയന്തര ലാന്‍ഡിങ്

216 യാത്രക്കാരും 16 ജീവനക്കാരുമായി ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് റഷ്യയില്‍ ഇറക്കിയത്.

Published

on

എഞ്ചിനുകളില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് എടുത്ത എയര്‍ ഇന്ത്യ റഷ്യയില്‍ അടിയന്തരമായി ഇറക്കി. 216 യാത്രക്കാരും 16 ജീവനക്കാരുമായി ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് റഷ്യയില്‍ ഇറക്കിയത്.

വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാന്‍ ശ്രമിക്കുണ്ടെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

india

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു.

Published

on

അജ്മീറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഹോട്ടല്‍ നാസില്‍ തീപിടിത്തമുണ്ടായത്. അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

india

ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ചു; യുവാവിന് ദാരുണാന്ത്യം

പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്

Published

on

കര്‍ണാടകയില്‍ സുഹൃത്തുക്കളുമായി ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് ദിവസം മുന്‍പാണ് കാര്‍ത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കാര്‍ത്തിക് സുഹൃത്തുക്കളോട് തനിക്ക് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. കുടിച്ച് കാണിച്ചാല്‍ 10000 രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി കാര്‍ത്തിക്കിനോട് പറഞ്ഞു. തുടര്‍ന്ന് ബെറ്റ് ജയിക്കാന്‍ കാര്‍ത്തിക് മദ്യം കഴിച്ചു. കോലാറിലെ മുല്‍ബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയില്‍ കാര്‍ത്തിക്കിന്റെ പ്രവേശിപ്പിച്ചത്.

യുവാവിന്റെ സുഹൃത്തുക്കളായ വെങ്കട്ട റെഡ്ഡി, സുബ്രഹ്‌മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നംഗലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

india

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍; വാഗയിലെ ചെക്‌പോസ്റ്റ് അടച്ചു

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും.

Published

on

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ മുഖം തിരിച്ച് പാകിസ്താന്‍. വാഗയിലെ ചെക്‌പോസ്റ്റ് പാകിസ്താന്‍ അടച്ചിട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധിപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും. . ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ഇതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത്.

Continue Reading

Trending