ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജ ചെക്ക് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടില്ലെന്ന് എം.എ യൂസഫലിയുടെ ഓഫീസ്. കേസില്‍ ഇടപെട്ടിട്ടില്ലെന്നും ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും നടത്തിയിട്ടില്ല. യു.എ.ഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടലുകള്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിശദീകരണത്തില്‍ പറയുന്നു. വ്യാജ ചെക്ക് കേസില്‍ ജയിലിലായ തുഷാറിനെ രക്ഷിക്കാന്‍ യൂസഫലി ഇടപെട്ടതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂസഫലി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.