GULF
അനാഥ സംരക്ഷണത്തില്‍ എം.എ മുഹമ്മദ് ജമാല്‍ ഏറ്റവും മികച്ച മാതൃക: സാദിഖലി തങ്ങള്‍
ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ദുബൈ: അനാഥകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്‌ള്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ ആധുനിക സമൂഹത്തിലെ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാഥകളെ സംരക്ഷിക്കുന്ന കുറെ പേരുണ്ടാവാം. എന്നാല്‍, വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ജീവിതോപാധികളിലും അവര്‍ക്ക് അഭിമാനകരമായ ഉയര്‍ച്ചയും നിലവാരവും ഉണ്ടാക്കിക്കൊടുത്ത ഉന്നത വ്യക്തിത്വമായിരുന്നു ജമാല്‍ സാഹിബെന്നും തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജീവിതമുടനീളം മാതൃകയായിരുന്നു. വെറുതെ എന്തെങ്കിലും പറയുകയല്ല, ജനങ്ങളെ കൂടി ഭാഗഭാക്കാക്കി നല്ലൊരു സാമൂഹിക ഘടനയെയും അദ്ദേഹം സൃഷ്ടിച്ചെടുത്തുവെന്നും
സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ഒരു സ്ഥാപനത്തിലെ 6 കുട്ടികളില്‍ നിന്നും 20 സ്ഥാപനങ്ങളിലായി 11,000ത്തിലധികം കുട്ടികള്‍ എന്ന ഉന്നത വിദ്യാഭ്യാസ വളര്‍ച്ചയിലേക്ക് അദ്ദേഹം ഡബ്‌ള്യു.എം.ഒയെ എത്തിച്ചു. സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിനോടൊപ്പം നല്ല മനുഷ്യനാവുകയെന്ന സന്ദേശവും അദ്ദേഹം സ്വജീവിതത്തിലൂടെ കാട്ടിത്തന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ജന.സെക്രട്ടറി മജീദ് മടക്കിമല സ്വാഗതമാശംസിച്ച പരിപാടിയില്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വഫ്‌വാന്‍ ഖിറാഅത്ത് നടത്തി. ഡബ്‌ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, അയ്യൂബ് കച്ചേരി, മൊയ്തു മക്കിയാട് സംസാരിച്ചു.
ഡബ്‌ള്യു.എം.ഒയുടെ നിത്യവരുമാനത്തിനായി കല്‍പറ്റയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്റര്‍ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച അഞ്ചു പൂര്‍വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡബ്‌ള്യു.എം.ഒ ട്രഷറര്‍ അഡ്വ. മുഹമ്മദലി നന്ദി പറഞ്ഞു. എം.എ മുഹമ്മദ് ജമാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിച്ചു. സദസ്യരില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള തെരഞ്ഞെടുപ്പും ഈ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
GULF
യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി
സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു
GULF
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.
14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.
അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
GULF
ജൂണ്‍ രണ്ടുമുതല്‍ ദുബൈയില്‍ വാഹന പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി
സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

ദുബൈ: ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം ചെയ്യാവുന്നതാണ്. ജൂണ്‍ 2 മുതല്‍ പ്രാബല്യ ത്തില്‍ വരുന്ന ഈ സേവനം എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വരുന്ന ഉപഭോ ക്താക്കള്‍ 100 ദിര്‍ഹം അധികം നല്‍കിയാല്‍ മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖുസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സേവനം വിപുലീകരിക്കുന്നത്. സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖുസൈസ്, അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
52ശതമാനം ഉപഭോക്താക്കള്‍ പ്രീ-ബുക്കിംഗ് സംവിധാനവും 26ശതമാനം ഇടപാടുകള്‍ ഓപ്ഷണ ല്‍ വാക്ക്-ഇന്‍ സേവനം വഴിയും പൂര്‍ത്തിയാക്കി, ബാക്കി 22ശതമാനംപേര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യമില്ലാത്ത മറ്റ് സേവനങ്ങള്‍ക്കായിരുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചയദാര്‍ഢ്യമുള്ളവരുടെ യും മുതിര്‍ന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ ഒഴികെ, സാങ്കേതിക പരിശോധ നാ കേന്ദ്രങ്ങളിലെ എല്ലാ ഉപഭോക്തൃ, വാഹന വിഭാഗങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഎ വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ ഖായിസ് അല്‍ ഫാര്‍സി വ്യക്ത മാക്കി.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്