X

മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം; പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് എം.എ ബേബി

കൊല്ലം : കെ.എം മാണിയുമായി എല്‍ഡിഎഫ് സഹകരിക്കണമെന്ന നിലപാട് എടുത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലെ ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി .കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പുറത്ത് വന്ന സമയത്തെ രാഷ്ട്രിയ സാഹചര്യമല്ല ഇന്നത്തേതെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസിനെ കുറിച്ച് മുന്‍കാലങ്ങളില്‍ എം.എ ബേബി പറഞ്ഞത് ‘ ആധുനിക കേരളത്തിന്റെ രാഷ്ട്രിയത്തില്‍ തീരെ പ്രസക്തിയില്ലാത്ത കേരള കോണ്‍ഗ്രസിനെ സ്വഭാവിക മരണത്തിന് വിട്ട് കൊടുക്കുകയാണ് വേണ്ടത് ‘ എന്നതായിരുന്നു .കേരളത്തിലെ രാഷ്ട്രിയ സാഹചര്യം മാറിയിട്ടുണ്ടെങ്കിലും ഞാന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും പൊതു സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇത്തരമൊരു സാഹചര്യത്തില്‍ കെ.എം മാണി വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് എം.എ ബേബി പറഞ്ഞു .
ശത്രു പാളയത്തിലിരിക്കുന്നവരെ ക്ഷമയോടെ കാത്തിരുന്ന് ആകര്‍ഷിക്കണമെന്നായിരുന്നു സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് . ഈ വിഷയത്തില്‍ സിപിഎമ്മിന് സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ ഒരു തീരുമാനം എടുക്കാന്‍ കഴിയു .എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ കെ.എം മാണിക്കെതിരെ കേരളത്തിന്റെ തെരുവോരങ്ങളിലും നിയമസഭയിലും നടത്തിയ വിപ്ലവ സമരങ്ങളെ താഴെ തട്ടിലുള്ള അണികളെ ഏത് തരത്തില്‍ പറഞ് ബോധ്യപെടുത്തുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ് .

chandrika: