Connect with us

kerala

മുന്നാക്ക സംവരണം നടപ്പിലാക്കിയതിന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികള്‍; എ വിജയരാഘവന്‍

മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്

Published

on

കോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംവരണത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.

‘മുസ്‌ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പോള്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം മുന്നാക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് മുന്നാക്ക സംവരണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സംവരണം എന്നാല്‍ സാമ്പത്തിക ഭദ്രത മാത്രമാണെന്നുള്ള ചിന്താഗതി മാറ്റാന്‍ സിപിഎം തയ്യാറാകണമെന്നും വിമര്‍ശനം ഉണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

kerala

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം വായിലാക്കി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published

on

പാലക്കാട് അഗളിയിൽ മൂന്നു വയസ്സുകാരി ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് ചികിത്സയിലിരിക്കെ മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21 നാണ് സംഭവം. വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിടുമ്പോൾ കുട്ടിക്ക് എലിവിഷം അടങ്ങിയ ട്യൂബ് കിട്ടുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവെ മരിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

 

Continue Reading

kerala

ആശമാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍: സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശമാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്

Published

on

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ. ഉപരോധദിവസം പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവിറക്കി. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

മാർച്ച് 17നാണ് ഉപ​രോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.

Continue Reading

Trending