kerala
എം ശിവശങ്കറെ ഏഴു ദിവസത്തെ കസ്റ്റഡിയില് വിട്ടു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറെ ഏഴുദിവസത്തെ കസ്റ്റഡിയില് വിട്ടു. ഏഴുദിവസത്തെ എന്ഫോഴ്സ് കസ്റ്റഡിയിലേക്കാണ് കോടതി വിട്ടത്. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് ശിവശങ്കറെ ഹാജരാക്കിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില് എത്തിച്ചിരുന്നു. തുടര്ന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില് രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
സ്വര്ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില് എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്ഫോഴ്സ്മെന്റിന്റെ വാദം. മുന്കൂര് ജാമ്യ ഹരജി നിയമപരമായി നിലനില്ക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല് കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.
kerala
മികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്ശവുമായി ബിജെപി നേതാവ്
അവാര്ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്. അവാര്ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
”ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ…മികച്ച നടന് മമ്മൂട്ടി… പ്രത്യേക ജൂറി പരാമര്ശം ആസിഫ് അലി. മികച്ച സ്വഭാവ നടന് സൗബിന് ഷാഹിര്… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന് ഫാസില് മുഹമ്മദ്…ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ” ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വിദ്വേഷ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപിച്ചത്.
kerala
ശബരിമല സ്വര്ണക്കൊള്ള; സ്വമേധയാ പുതിയ ഹരജി രജിസ്റ്റര് ചെയ്ത് ഹൈക്കോടതി
നടപടിക്രമങ്ങള് രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള് രഹസ്യ സ്വഭാവത്തിലായിരിക്കും.
ശബരിമല സ്വര്ണക്കൊള്ള കേസില് മുന് ദേവസ്വം പ്രസിഡന്റ് എന്.വാസുവിനെതിരെ അറസ്റ്റിലായ സുധീഷ് കുമാറിന്റെ മൊഴി. പോറ്റിയും വാസുവും തമ്മില് അടുത്ത ബന്ധമെന്ന് എസ്ഐടിക്ക് സംശയം. അതേസമയം, സ്വര്ണക്കൊള്ളയില് സ്വമേധയാ പുതിയ ഹരജി രജിസ്റ്റര് ചെയ്ത് ഹൈക്കോടതി. നടപടിക്രമങ്ങള് രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള് രഹസ്യ സ്വഭാവത്തിലായിരിക്കും.
പുതിയ കേസിലെ കണ്ടെത്തലുകളും ഉദ്യോഗസ്ഥരുടെ നിഗമനങ്ങളും വളരെ രഹസ്യസ്വഭാവത്തില് നിലനിര്ത്തുന്നതിനായാണ് പുതിയ ഹരജി രജിസ്റ്റര് ചെയ്തിരിക്കുന്നത്.നേരത്തെ, രജിസ്റ്റര് ചെയ്തിരുന്ന ഹരജിയില് സ്വര്ണക്കൊള്ളയിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന് പോറ്റിയും ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷന്സ് സ്ഥാപനവും കക്ഷികളായിരുന്നു. ഇരു സ്ഥാപനങ്ങളെയും കോടതി അധികമായി കക്ഷിചേര്ക്കുകയായിരുന്നു.
കേസില് അറസ്റ്റിലായ ദേവസ്വം മുന് എക്സിക്യൂട്ടീവ് ഓഫീസര് സുധീഷില് നിന്ന് കൂടുതല് വിവരങ്ങള് ലഭിച്ചതോടെ ബോര്ഡിലെ കൂടുതല് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
kerala
ഹൈക്കോടതിക്ക് മുന്നില് ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന് അറസ്റ്റില്
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊച്ചി: ഹൈക്കോടതിക്ക് മുന്നില് ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില് ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്ട്രല് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില് പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില് കണ്ടു ചോദ്യം ചെയ്തപ്പോള്, ഫെയ്സ്ബുക്കില് പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india2 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്ശവുമായി യോഗി
-
More3 days agoവെടിനിര്ത്തല് കരാര് ലംഘിച്ച് ഇസ്രാഈല് കൂട്ടക്കുരുതി; ഫലസ്തീനികള്ക്ക് നേരെ വ്യാപക അതിക്രമം
-
kerala3 days agoകണ്ണൂര് പയ്യാമ്പലം ബീച്ചില് തിരയില്പ്പെട്ട് മൂന്ന് മെഡിക്കല് വിദ്യാര്ത്ഥികള് മരിച്ചു
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര് എം.എല്.എ
-
News3 days agoസുഡാനില് അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്ത്തല് ആവശ്യപ്പെട്ട് ജര്മനി, ജോര്ദാന്, ബ്രിട്ടന്
-
News3 days agoടി20 ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് കെയ്ന് വില്യംസണ്
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

