Connect with us

main stories

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് കസ്റ്റംസ് നിലപാട്.

Published

on

കൊച്ചി; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം, ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് കസ്റ്റംസ് നിലപാട്.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

 

india

നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കാനഡ; ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Published

on

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയോടാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ചത്.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

2023 ജൂണ്‍ 18 നാണ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നും പിടിയിലായ ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.

അതേസമയം ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയരുകയായിരുന്നു. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കാനുള്ള നീക്കം.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ സതീശനോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് സതീശന്‍ അസൗകര്യം പറഞ്ഞിരുന്നു.

രണ്ടു ദിവസത്തെ സാവകാശമാണ് സതീശന്‍ ചോദിച്ചിട്ടുള്ളത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കാനുള്ള നീക്കം.

ബി.ജെ.പി നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടാണ് പണം കൊണ്ടുവന്നതെന്നും എന്നാല്‍ പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്നും ധര്‍മരാജന്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

 

Continue Reading

kerala

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി അപകടം; നാല് പേര്‍ മരിച്ചു

ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

Trending