Connect with us

kerala

എം ശിവശങ്കര്‍ കസ്റ്റഡിയില്‍

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം, സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നീക്കം. തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍. അവിടെ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് ആശുപത്രി അധികൃതരോട് ഇഡി വ്യക്തമാക്കി. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി തള്ളിയത്. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്ന് വിവരമുണ്ടായിരുന്നു. ഹര്‍ജികള്‍ തള്ളി മിനിറ്റുകള്‍ക്കുള്ളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം, സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

 

kerala

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Continue Reading

kerala

എസ്.ഡി.പി.ഐ നേതാവിന് അനധികൃത സഹായം; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 179 പേരെ അറസ്റ്റ് ചെയ്തു; 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 179 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending