X

എം.മുകേഷിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണം: ആനി രാജ

എം മുകേഷിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ആനി രാജ. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതാണെന്നും ആനി രാജ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യം ഉള്ളതുകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കിയതിനുശേഷം പൊലീസ് മുകേഷിനെ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് മുകേഷിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ.

മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടി പറഞ്ഞത്.

 

webdesk13: