Connect with us

kerala

വയനാട് ജീപ്പ് അപകടം; തീരാ നോവായി ഒമ്പത് പേര്‍, പോസ്റ്റുമോര്‍ട്ടം ഇന്ന്, 12 മണിക്ക് പൊതുദര്‍ശനം

12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികള്‍ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

അതേസമയം കഴിഞ്ഞ ദിവസമാണ് തലപ്പുഴക്ക് സമീപം തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്ത് മലക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വളവ് തിരിയുന്ന തിനിടെ നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നവരെല്ലാം.

വാളാട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തേയില നുള്ളാന്‍ പോയ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി യാണ് അപകടം. കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), പരേതനായ കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (45), വേലായുധന്റെ (മണി) ഭാര്യ കാര്‍ത്യായനി (62), പ്രമോദി(ബാബു)ന്റെ ഭാര്യ ഷാജ (42), കാര്‍ത്തികിന്റെ ഭാര്യ ചിത്ര (28), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ചത്. ജീപ്പ്‌ ്രൈഡവര്‍ മണികണ്ഠന്‍ (44), ജയന്തി പുഷ്പരാജ് (45), ലത ബാലസുബ്രഹ്മണ്യന്‍ (44), മോഹന സുന്ദരി (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ലത ബാലസുബ്രഹ്മണ്യനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് വീണത് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടെ കെ.എല്‍ 11 ഡി 5655 നമ്പര്‍ ജിപ്പാണ് അപകടത്തില്‍പെട്ടത്. വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പാറക്കെട്ടുകളിലേക്ക് വീണ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വടംകെട്ടി താഴെയി റങ്ങിയാണ് നാട്ടുകാര്‍ പരി ക്കേറ്റവരെ പുറത്തെത്തി ച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വയനാട് മെഡിക്കല്‍ കോളജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് 6 കോടി 75 ലക്ഷം രൂപ പിടികൂടി

സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

Published

on

എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വില്‍പ്പന കടകള്‍ വഴി വന്‍തോതില്‍ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ജി എസ് റ്റി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയില്‍ അധികം കണക്കില്‍ പെടാതെ കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നുള്ള നിയമം നിലനില്‍ക്കെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപയ്ക്ക് മുകളില്‍ പണം പിടികൂടിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണ് എന്നാണ് ആരോപണം. ഉന്നത തല ബന്ധങ്ങളാണ് പിടികൂടിയ പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അന്വേഷണപരിധിയിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Continue Reading

kerala

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നാണ് എസ്.ഐ പണം എടുത്തത്. ആകെ പഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 3000 രൂപയായിരുന്നു എടുത്തത്.

പഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

Continue Reading

kerala

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒളിവില്‍

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍.

Published

on

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് മുമ്പ് മേഘ ഇയാളുമായി എട്ട് സെക്കന്‍ഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടില്‍ ഉള്‍പ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മരണ ദിവസം ഇരുവരും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിതാവ് പോലീസിന് കൈമാറിയിരുന്നു.

മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. യുവാവിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നെന്നും സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ ശമ്പളമടക്കം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കെന്നും പിതാവ് പറയുന്നു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.

സുകാന്ത് സുരേഷിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവില്‍ പോയത്.

Continue Reading

Trending