Connect with us

india

ശ്വാസകോശത്തിൽ അണുബാധ: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്വാസകോശത്തിലെ അണുബാധയും പനിയെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published

on

ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയും പനിയെയും തുടർന്നാണ് പ്രതിഭ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൂനെയിലെ ഭാരതി ആശുപത്രിയിലാണ് മുൻ രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. പ്രതിഭ പാട്ടീലിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടീൽ.  2007 മുതൽ 2012 വരെയുള്ള കാലത്താണ് പ്രതിഭ പാട്ടീൽ രാഷ്ട്രപതി സ്ഥാനം വഹിച്ചത്.

india

വഖഫ് നിയമ ഭേദഗതി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു

Published

on

വഖഫ് നിയമ ഭേദഗതിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും. സുപ്രിംകോടതിയില്‍ ഇത് വരെ സമര്‍പ്പിച്ചിട്ടുള്ള ഹരജികളില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ നടപടികളിലേക്ക് പോകരുതെന്ന് കോടതി വിലക്കിയിരുന്നു. അതേടൊപ്പം, മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു.

നിലവിലെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്. എക്‌സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോര്‍ഡിലെയും കൗണ്‌സിലിലെയും മുഴുവന്‍ അംഗങ്ങള്‍ മുസ്ലിം ആയിരിക്കണമെന്നും കോടതി മുന്നോട്ടു പറഞ്ഞു. കലക്ടര്‍ക്ക് നിയമനടപടികളിലേക്ക് പോകാമെന്നും എന്നാല്‍ തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന വാദം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.

Continue Reading

india

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം

ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

Published

on

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം. ഓപ്പറേറ്റര്‍മാരോട് ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കത്തു നല്‍കി. അതേസമയം ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വര്‍ക്കുകളില്‍ ഇപ്പോഴും ചൈനീസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോ?ഗിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഇത്തരത്തില്‍ വാവെയ്, സെഡ് ടി ഇ എന്നീ കമ്പനികളില്‍ നിന്ന് വയര്‍ലെസ് ഒപ്ടിക്കല്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എലിന്റെ 2 ജി നെറ്റ്വര്‍ക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

അതേസമയം നിലവില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

2024ല്‍ ചൈനീസ് നിര്‍മിത സിംകാര്‍ഡുകള്‍ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാര്‍ഡുകളും ചൈനയില്‍ നിര്‍മിച്ചവയായിരുന്നെന്നും 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് രണ്ടുകോടി ആളുകള്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

india

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, മെയ് ഏഴുവരെ അപേക്ഷിക്കാം

ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.

Published

on

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താവുന്നതാണ്. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21 മുതല്‍ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

 

Continue Reading

Trending