Connect with us

international

സൗദി അറേബ്യയില്‍ ഷോപ്പിംഗ് തരംഗം സൃഷ്ടിച്ച് ലുലു ‘സൂപ്പര്‍ ഫെസ്റ്റ് 2024 ‘

നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും

Published

on

അശ്റഫ് ആളത്ത്

ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന ‘സൂപ്പര്‍ ഫെസ്റ്റ് 2024’ ഉപഭോക്താക്കളുടെ മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും. ആഘോഷത്തോടനുബന്ധിച്ചു ലുലുവിന്റെ ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാകും ഈ ആഘോഷവേളയില്‍ ലഭ്യമാവുകയെന്ന് മാനേജ് മെന്റ് പ്രതിനിധികള്‍ അവകാശപ്പെട്ടു.

ഫെസ്റ്റിനോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകള്‍ ലുലു ഒരുക്കിയിരിക്കുന്നു. ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കള്‍ക്ക് 25 മില്യണ്‍ റിയാല്‍ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യണ്‍ ഹാപ്പിനസ് പോയിന്റുകളും 1 മില്യണ്‍ റിയാലിന്റെ സൗജന്യ ട്രോളികളും ഒപ്പം 1,500 സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നല്‍കുന്നു.

15-ാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘സൂപ്പര്‍ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും സഊദി കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ റീജിയണല്‍ ഡയറക്ടറായ മോയിസ് നൂറുദ്ധീന്‍ പറഞ്ഞു. ഒപ്പം ഈ വിജയം ഉപഭോക്താക്കളില്‍ നിന്നുള്ള വിലയേറിയ പിന്തുണയുടെ നേരിട്ടുള്ള ഫലമാണെന്നും, ഓരോരുത്തര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു.
ആഘോഷത്തില്‍ ചേരാനും ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്‍ഷമായി, ലുലു, സൗദി അറേബ്യയിലെ റീട്ടെയില്‍ വ്യവസായത്തിന്റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചിട്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നതിന് പേരുകേട്ട ലുലുവിനു ഇന്ന് സൗദിയിലുടനീളം ശക്തമായ സ്റ്റോറുകളുടെ ശൃംഖലയുണ്ട്. നവീകരണത്തിലും മികവിലും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് തന്നെ ലുലു എന്നത് റീട്ടെയില്‍ മേഖലയിലെ വിശ്വസനീയമായ പേരായി മാറിയതായും ലുലു മാനേജ് മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

 

international

പുതുവര്‍ഷപ്പുലരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ കൂറ്റന്‍ ബഹുജന റാലി

400 ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ 4,50,000 ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു

Published

on

ഇസ്താംബൂള്‍: പുതുവര്‍ഷപ്പുലരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്‍ഡുകളുമുയര്‍ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര്‍ വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്‍തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.

Continue Reading

international

ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയ

‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു

Published

on

പിയോങ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.

ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്‍ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള്‍ തമ്മിലും വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ഉടന്‍ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത, അതിനാല്‍ യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്ക് സൈനികസഹായം നല്‍കിയ ഉത്തര കൊറിയന്‍ നടപടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രീനറി യോഗത്തില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.

‘ ഈ വളര്‍ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ താല്‍പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും കിം വ്യക്തമാക്കി.

എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ചിലതായിരുന്നു.

Continue Reading

international

മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം

Published

on

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതല്‍ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ക്യാന്‍സറിനെ അതിജീവിച്ച കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത്രുന്നു.

പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും ജിമ്മി കാര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.

മനുഷ്യാവകാശം ഉറപ്പുവരുത്താനും ജനാധിപത്യം വളര്‍ത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസിലാണ് അന്തരിച്ചത്.

Continue Reading

Trending