Connect with us

Business

ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍

Published

on

അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്.

നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി അബുദാബിയുടെ പ്രാന്തപ്രദേശമായ അല്‍ റഹ്ബയില്‍ പുതിയ കമ്മ്യൂണിറ്റി സെന്ററാണ് ആരംഭിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സാലെം ഖല്‍ ഫാന്‍ അല്‍ കാബി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രുപാവാല എന്നിവര്‍ മുസതഹാ കരാറില്‍ ഒപ്പുവെച്ചു.

പുതിയ കമ്യൂണിറ്റി മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടു കൂടി അല്‍ റഹ്ബ, ഷഹാമ, അജ്ബാന്‍, അല്‍ റഹ്ബ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് പ്രയോജനകരമാകും.

റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ഈ പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു.

അബുദാബി സര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും പണി പൂര്‍ത്തിയാകുന്നതൊടെ ഈ പ്രദേശത്തെ ഏറ്റവും മികച്ചതും ആധുനികവുമായ കമ്മ്യൂണിറ്റി സെന്ററായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി സെന്ററില്‍ 35,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ സ്റ്റോറുകള്‍, എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള്‍, കമ്മ്യൂണിറ്റി സര്‍വീസ് ഏരിയ എന്നിവയുണ്ടാകും. മൊത്തം 150,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പദ്ധതി നടപ്പിലാക്കുക. നടപ്പാതകള്‍, മനോഹരമായ ജലസംവിധാനങ്ങള്‍, ഓപ്പണ്‍ ടെറസ് റെസ്റ്റോറന്റുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് കുട്ടികളുമായി കളിക്കുന്ന സ്ഥലങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് എല്ലാ വശങ്ങളില്‍ നിന്നും സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പ്രത്യേക പാര്‍ക്കിംഗ് ബേകള്‍ എന്നിവയും പുതിയ കമ്യൂണിറ്റി സെന്ററിലുണ്ടാകും.

2025-ന്റെ മൂന്നാം പാദത്തോടെ കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുണനിലവാരത്തിനും ബിസിനസ്സ് മികവിനുമുള്ള ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ലഭിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

business

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി.

Published

on

സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്. പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി. ഗ്രാമിന് 65 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 7440 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.

ഇന്നലെയാണ് സ്വര്‍ണ വില 59000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. അതേസമയം സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

പലിശനിരക്ക് കുറച്ചതോടെ ആളുകള്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റി. അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Continue Reading

Business

വീണ്ടും മുകളിലേക്ക് തന്നെ; കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്ക്

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു.

Published

on

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

പശ്ചിമേഷ്യയിൽ സംഘർഷം കനത്തത് ഇന്ധനമാക്കിയാണ് സ്വർണക്കുതിപ്പ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ പോയ വാരം വലിയ കുറവുണ്ടായിട്ടുണ്ട്.

ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

Business

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു.

Published

on

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. സ്വര്‍ണ്ണം ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുമാണ് വര്‍ധനവ്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6880 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55040 രൂപയും നല്‍കേണ്ടി വരും.

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.

രാജ്യാന്തര സ്വര്‍ണ്ണവില കഴിഞ്ഞ ദിവസങ്ങളിലായി റെക്കോര്‍ഡ് കടക്കുകയാണ്. ഒണ്‍സിന് 2,580 ഡോളര്‍ കടന്നു മുന്നേറുകയാണ് വില.

Continue Reading

Trending