Connect with us

News

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ 250-ാം ശാഖ തുറന്നു

പത്ത് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 87-ാമത് ശാഖ കൂടിയാണിത്.

Published

on

ദുബൈ: ആഗോളതലത്തിലെ മുന്‍നിര ധനകാര്യ വിനിമയ സേവന ദാതാക്കളായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് അവരുടെ ഇരുന്നൂറ്റി അമ്പതാമത്തെ ശാഖ ദുബായില്‍ തുറന്നു. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 87-ാമത് ശാഖ കൂടിയാണിത്.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും, ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെയും ഫലമാണ് ഇരുന്നൂറ്റി അമ്പത് ശാഖകളിലേക്ക് എത്തിയ കമ്പനിയുടെ ജൈത്രയാത്രയെന്ന് അദീബ് അഹ്മദ് പറഞ്ഞു. യുഎഇയില്‍ മാത്രമല്ല, മറ്റ് വിപണികളിലും ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കിയതിനുള്ള അംഗീകാരമാണിത്. ഉപഭോക്താക്കള്‍ ധനകാര്യ ഇടപാടുകളില്‍ നേരിട്ടിരുന്ന പ്രായോഗിക തടസ്സങ്ങള്‍ നീക്കി ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാനായതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുന്നൂറ്റി അമ്പതാം ശാഖ ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ ഷാര്‍ജയിലെ പുതിയ രണ്ട് ബ്രാഞ്ചുകളുടെ ഉദ്ഘാടനവും നടന്നു. ഷാര്‍ജ അല്‍ മജാസ്, മാസ മേഖലയിലാണ് പുതിയ ബ്രാഞ്ചുകള്‍ തുറന്നിരിക്കുന്നത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ജിസിസിയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഏഷ്യപസഫിക് മേഖലയിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ്. പണമിടപാട്, വിദേശ കറന്‍സി വിനിമയം, എംഎസ്എംഇകള്‍ക്കുള്ള ഘടനാപരമായ ധനസഹായം, ഇന്ത്യയിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് തുടങ്ങി, നിരവധി ധനകാര്യ സേവനങ്ങളാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ലഭ്യമാക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു

മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്

Published

on

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും

ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

Continue Reading

kerala

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും

കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി

Published

on

കണ്ണൂര്‍: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി.

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതല്‍ തുടര്‍ച്ചയായി ഇയാള്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Continue Reading

Trending