Connect with us

Football

റയലുമായി 2025 വരെ കരാര്‍ നീട്ടി ലൂക്ക മോഡ്രിച്ച്‌

റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം.

Published

on

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വരവ് ആഘോഷമാക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ റയല്‍ ആരാധകര്‍ക്ക് വലിയ മോഡ്രിച്ചിന്റെ കരാര്‍ നീട്ടിയത് വലിയ ആശ്വാസമാണ്.

റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. 2012ലാണ് ക്രൊയേഷ്യന്‍ താരം സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് നേടിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു

യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം.

Published

on

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം. ഒക്ടോബര്‍ 8ന് തന്നെ ടുഹേലുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീമംഗങ്ങള്‍ക്കിടയില്‍ അവ്യക്തത സൃഷ്ടിക്കാതിരിക്കാനാണ് പ്രഖ്യാപനം വൈകിച്ചതെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതര്‍ പ്രതികരിച്ചു.

2015 മുതല്‍ ടുഹേല്‍ ചുമതല ഏറ്റെടുക്കും. ജര്‍മനിക്കാരനായ ടുഹേല്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണില്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ടുഹേലിന്റെ പ്രധാന നേട്ടം. 2022ല്‍ ചെല്‍സിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് തിരിച്ചു. എന്നാല്‍ 2023-24 സീസണില്‍ ബുണ്ടസ് ലിഗ് കിരീടം നേടാനാകാത്തതോടെ ക്ലബില്‍ നിന്നും ഇറങ്ങി.

സ്വെന്‍ഗ്വരാന്‍ എറിക്‌സണ്‍, ഫാബിയോ കാപ്പല്ലോ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേല്‍.

 

Continue Reading

Football

മെസ്സി മാജിക്: ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന

മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.

Published

on

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി കളംനിറഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് 6-0ന്റെ തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗറ്റാറോ മാര്‍ട്ടിമെസ്, ഹൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി വല കുലുക്കി.

അവസാന മത്സരത്തില്‍ വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു ബൊളീവിയയോട് അര്‍ജന്റീനക്ക്. 19ാം ലൗറ്റാറോ മാര്‍ട്ടിനിസിന്റെ അസിസ്റ്റില്‍ നിന്ന് മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 43ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയന്‍ അല്‍വാരസും വലകുലുക്കിയതോടെ അര്‍ജന്റീന മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാംഗോളിന് പിന്നിലും മെസ്സിയുടെ അസിസ്റ്റായിരുന്നു.

69ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയുടെ ആദ്യ രാജ്യന്തര ഗോള്‍ പിറന്നു. അര്‍ജന്റീന 4-0ന് മുന്നില്‍. അവസാന മിനുറ്റുകളില്‍ കളംനിറഞ്ഞ മെസ്സി 84ാം മിനിറ്റിലും 86ാം മിനിറ്റിലും വലകുലുക്കി ഹാട്രിക് തികച്ചു.

ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Continue Reading

Football

യുവേഫ നാഷന്‍സ് ലീഗ്; ജര്‍മ്മനിയും നെതര്‍ലാന്‍ഡ്സും ഇറ്റലിയും ഫ്രാന്‍സും ബെല്‍ജിയവും ഇന്ന് രാത്രി കളത്തില്‍

ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.

Published

on

യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകള്‍ ഇന്ന് രാത്രി കളത്തിലിറങ്ങും. ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്. ജര്‍മ്മനി നെതര്‍ലാന്‍ഡ്സിനെയും ബെല്‍ജിയം ഫ്രാന്‍സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക.

നേരത്തെ യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനിയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ആരാധകര്‍ കാഴ്ച്ചക്കാരായത് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ്. ത്രില്ലടിപ്പിച്ച മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരുമാസത്തിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുകയാണ്. മൂന്ന് മത്സരങ്ങളിലായി ഏഴ് പോയിന്റുള്ള ജര്‍മ്മനി ഒന്നാം സ്ഥാനം അടയാളപ്പെടുത്താന്‍ നില്‍ക്കെ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരിക്കും നെതര്‍ലാന്‍ഡ്സ കളത്തില്‍ ഇറങ്ങുക. ഗ്രൂപ്പ് രണ്ടിലാകട്ടെ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ബെല്‍ജിയത്തെയാണ് നേരിടുന്നത്. മൂന്നാം വട്ടവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പുമായിട്ടായിരിക്കും ഫ്രാന്‍സ് എത്തുക. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയുമായി സമനില നേടിയിരുന്നു. ഇതുവരെ തോല്‍ക്കാത്ത് ഇറ്റലി ഇന്ന് ഇസ്രാഈലിനെതിരെ കളത്തിലിറങ്ങും.

 

 

Continue Reading

Trending