Connect with us

kerala

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ:വിജ്ഞാപനമിറങ്ങിയില്ല; കഴിഞ്ഞ വര്‍ഷത്തെ ഫലവും പ്രഖ്യാപിച്ചില്ല

അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഈ വര്‍ഷത്തെ പരീക്ഷകളെ സംബന്ധിച്ച് ഇതുവരെ വിജ്ഞാപനം വന്നിട്ടില്ല.

Published

on

പരീക്ഷാഭവന്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയായ നാലാം തരത്തിലെ എല്‍എസ്എസ്, ഏഴാം തരത്തിലെ യുഎസ്എസ് പരീക്ഷകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഈ വര്‍ഷത്തെ പരീക്ഷകളെ സംബന്ധിച്ച് ഇതുവരെ വിജ്ഞാപനം വന്നിട്ടില്ല.

മുന്‍കാലങ്ങളില്‍ ഡിസംബര്‍ മാസം നോട്ടിഫിക്കേഷന്‍ ഇറങ്ങുകയും പാദ, അര്‍ദ്ധവാര്‍ഷിക പരീക്ഷകളെ അടിസ്ഥാനമാക്കി ജനുവരി മാസം കുട്ടികളെ തെരഞ്ഞെടുക്കുകയും സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ സൈറ്റില്‍ ചേര്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് ജനുവരി വരെയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി അവസാനം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുകയുമാണ് പതിവ്. ലോക്ഡൗണ്‍ സാഹചര്യത്തിലും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ തവണ കോവിഡ് സാഹചര്യത്തില്‍ പലതവണ മാറ്റിവെച്ച പരീക്ഷ സ്‌കൂള്‍ തുറന്ന് ഒരു മാസം പിന്നിട്ട് ഡിസംബര്‍ മാസമാണ് നടന്നത്. അഞ്ചാം തരത്തിലെ പഠനത്തോടൊപ്പം നാലാംതരത്തിലെ എല്‍എസ്എസ് കൂടി ശ്രമിക്കേണ്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം. അതിന്റെ മൂല്യനിര്‍ണയം തൊട്ടടുത്ത ആഴ്ച തന്നെ പൂര്‍ത്തിയായെങ്കിലും ഇതുവരെ സ്‌കോളര്‍ഷിപ്പ് നേടിയവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഈ വര്‍ഷത്തെ പരീക്ഷ സംബന്ധിച്ച് വിജ്ഞാപനം ഇല്ലാത്തതിനാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും തയ്യാറെടുക്കാനുള്ള അവസരമാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. വിജ്ഞാപനം ഇറങ്ങാത്തത് അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നു.

വേനലവധിക്ക് ഒരു തരത്തിലുള്ള ക്ലാസും പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ പ്രത്യേക പരിശീലനം നല്‍കുന്നതിനെയും ബാധിക്കും. മെയ് മാസത്തിനകം പരീക്ഷ നടപടികള്‍ തീര്‍ന്നില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികളും അഞ്ച്, എട്ട് ക്ലാസിലെ പഠനത്തോടൊപ്പം എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവരും. ഇത് കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കി; കരിപ്പൂരിലേക്കുള്ള വിമാനം ദുബായില്‍ തിരിച്ചിറക്കി

പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയായിരുന്നു.

Published

on

ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് സംഭവമുണ്ടായത്. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടശേഷവും ഇയാള്‍ ബഹളം തുടര്‍ന്നതോടെ മറ്റുയാത്രക്കാര്‍ക്ക് ശല്യമായി. ഇതോടെ വിമാനം തിരിച്ചിറക്കുകയാിയിരുന്നു.രാവിലെ ഏഴോടെ കരിപ്പൂരിലെത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നല്‍ അതീവ അപകടകാരികള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പരുലര്‍ത്തണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

 

 

Continue Reading

kerala

കുറുവ സംഘം; സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Published

on

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണകേസില്‍ പിടിയിലായ കുറുവാ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പ്രതി ചേര്‍ത്തിട്ടില്ല.

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മണികണ്ഠന് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്.

ഈ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എന്നാല്‍ ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.

 

 

Continue Reading

Trending