Connect with us

india

യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ കുറഞ്ഞ ചാര്‍ജ്; 25% വരെ ഇളവ് പ്രഖ്യാപിച്ച് റെയില്‍വേ

യാത്രക്കാരുടെ എണ്ണം 50% താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്ന് നിര്‍ദേശം

Published

on

യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവും നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ 25% ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടീവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്.

യാത്രക്കാരുടെ എണ്ണം 50% താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്ന് നിര്‍ദേശം. ഇതനുസരിച്ച് 25% വരെ ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും.

india

പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി

ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

Published

on

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.

Continue Reading

india

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി.

Published

on

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

Trending